കാട് വിട്ട് വണ്ടിയറി നാട്ടിലേക്ക് കുരങ്ങുകൾ; നാടിനും കൃഷികൾക്കും നാശമായി കുമരകത്ത് കുരങ്ങു ശല്യം വ്യാപകമാകുന്നു

കോ​ട്ട​യം: കു​ര​ങ്ങു ശ​ല്യം കു​മ​ര​ക​ത്തേ​ക്കും. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കോ​ട്ട​യ​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ക​റ​ങ്ങി​ന​ട​ന്ന ഒ​രു കു​ര​ങ്ങ് ഇ​പ്പോ​ൾ കു​മ​ര​ക​ത്തെ​ത്തി റി​സോ​ർ​ട്ടി​ല​ട​ക്കം ശ​ല്യ​മാ​കു​ന്നു.

ആ​ർ​പ്പൂ​ക്ക​ര, ഗാ​ന്ധി​ന​ഗ​ർ, അ​ങ്ങാ​ടി​പ്പ​ള്ളി, പ​ള്ളി​മാ​ലി, ആ​റാ​ട്ടു​ക​ട​വ്, സ്നേ​ഹ​ഭ​വ​ൻ തു​ട​ങ്ങി​യ പ​രി​സ​ര​ങ്ങ​ളി​ൽ കു​ര​ങ്ങ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ശ​ല്യം സൃ​ഷ്ടി​ച്ചി​രു​ന്നു.

ഇ​ന്ന​ലെ കു​മ​ര​ക​ത്തു​ള്ള അ​ട​ഞ്ഞു കി​ട​ക്കു​ന്ന റി​സോ​ർ​ട്ടി​ലാ​ണ് കു​ര​ങ്ങ് എ​ത്തി​യ​ത്. കു​ര​ങ്ങ് സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്ക് ആ​ദ്യം കൗ​തു​ക​മാ​യി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട​ത് ശ​ല്യ​മാ​യി മാ​റി.

റി​സോ​ർ​ട്ടി​ലെ പൂ​ച്ച​ട്ടി​ക​ളും ലൈ​റ്റ് ഉ​പ​ക​ര​ണ​ങ്ങ​ളും ന​ശി​പ്പി​ക്കാ​ൻ തു​ട​ങ്ങി​യ​തോ​ടെ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ​ക്ക് ഇ​പ്പോ​ൾ കു​ര​ങ്ങ് ബാ​ധ്യ​ത​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. ഒ​പ്പം കൃ​ഷി ന​ശി​പ്പി​ക്കു​ക​യും മ​റ്റു സാ​ധ​ന സാ​മ​ഗ്രി​ക​ൾ​ക്ക് കേ​ടു​പാ​ട് സൃ​ഷ്ടി​ക്കു​ക​യു​മാ​ണ്.

പ​ച്ച​ക്ക​റി​ക്ക​ട​ക​ൾ, ബേ​ക്ക​റി, പ​ല​ച​ര​ക്ക് ക​ട​ക​ൾ തു​ട​ങ്ങി​യ​വ​യി​ൽ ചാ​ടി​ക്ക​യ​റി സാ​ധ​ന​ങ്ങ​ൾ കൈ​ക്കലാ​ക്കു​ക​യും നാ​ശി​പ്പി​ക്കു​ക​യും ചെ​യ്യു​ന്നു.

ആ​ളു​ക​ളു​ടെ മു​ക​ളി​ലേ​ക്കു ചാ​ടി​ക്ക​യ​റി ഉ​പ​ദ്ര​വി​ക്കു​ക​യും ആ​ളു​ക​ളു​ടെ ബാ​ഗു​ക​ളും കൂ​ടു​ക​ളും ത​ട്ടി​പ്പ​റി​ക്കു​ക​യും ചെ​യ്യു​ന്നു​ണ്ട്. വാ​ഴ, തെ​ങ്ങ് തു​ട​ങ്ങി​യ​വ​യു​ടെ വി​ള​വ് ന​ശി​പ്പി​ക്കു​ന്നുണ്ട്.

Related posts

Leave a Comment