ദേശീയപാത 47 ; ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കേ​ണ്ട പ്രവൃത്തികളെക്കുറിച്ച് ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രും ഉ​ദ്യോ​ഗ​സ്ഥ​രും വിലയിരുത്തി

ചാ​ല​ക്കു​ടി: ദേ​ശീ​യ​പാ​ത 47-ലെ ​നാ​ലു​വ​രി​പ്പാ​ത നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചാ​ല​ക്കു​ടി മ​ണ്ഡ​ല​ത്തി​ൽ​പ്പെ​ട്ട വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ന​ട​പ്പാ​ക്കേ​ണ്ട പ്ര​വൃ​ത്തി​ക​ൾ ജ​ന​പ്ര​തി​നി​ധി​ക​ളും ദേ​ശീ​യ​പാ​താ അ​ധി​കൃ​ത​രും ക​രാ​ർ ക​ന്പ​നി ഉ​ദ്യോ​ഗ​സ്ഥ​രും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച് വി​ല​യി​രു​ത്തി.

ചാ​ല​ക്കു​ടി സൗ​ത്ത് ജം​ഗ്്ഷ​നോ​ട് ചേ​ർ​ന്നു ഇ​റി​ഗേ​ഷ​ൻ ക​നാ​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നും ചാ​ല​ക്കു​ടി സ്കൂ​ൾ ഗ്രൗ​ണ്ടി​നോ​ട് ചേ​ർ​ന്ന് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മാ​ണം, സൗ​ത്ത് ജം​ഗ്്ഷ​നി​ൽ ഡ്രൈ​നേ​ജു​ക​ളു​ടെ നി​ർ​മാ​ണം, ക്ര​സ​ന്‍റ് സ്കൂ​ൾ ഭാ​ഗം, അ​ട്ട​ത്തോ​ട് ഭാ​ഗ​ങ്ങ​ളി​ലെ ഇ​റി​ഗേ​ഷ​ൻ ക​നാ​ലു​ക​ൾ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കു​ന്ന​തി​നും വ​ശ​ങ്ങ​ൾ കെ​ട്ടി സം​ര​ക്ഷി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കും.

മു​രി​ങ്ങൂ​ർ ജം​ഗ്്ഷ​നി​ൽ ബ​സ്ബേ നി​ർ​മി​ക്കു​ന്ന​തി​നും കൊ​ര​ട്ടി ജം​ഗ്്ഷ​നി​ലെ ഡ്രൈ​നേ​ജ് സം​വി​ധാ​നം കാ​ര്യ​ക്ഷ​മ​മാ​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. പേ​രാ​ന്പ്ര, പോ​ട്ട ആ​ശ്ര​മം, കൊ​ര​ട്ടി ജം​ഗ്്ഷ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്കൈ​വാ​ക്ക് ന​ട​പ്പാ​ത നി​ർ​മി​ക്കു​ന്ന​തി​നു ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​റി​യി​ച്ചു.

ബി.​ഡി.​ദേ​വ​സി എം​എ​ൽ​എ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കു​മാ​രി ബാ​ല​ൻ -കൊ​ര​ട്ടി, പി.​കെ.​പ്ര​സാ​ദ​ൻ -കൊ​ട​ക​ര, ചാ​ല​ക്കു​ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ജ​യ​ന്തി പ്ര​വീ​ണ്‍, വൈ​സ് ചെ​യ​ർ​മാ​ൻ വി​ൽ​സ​ണ്‍ പാ​ണാ​ട്ടു​പ​റ​ന്പി​ൽ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ പി.​എം.​ശ്രീ​ധ​ര​ൻ, വി.​ജെ.​ജോ​ജി, ഉ​ഷാ പ​ര​മേ​ശ്വ​ര​ൻ, ഗ​ണേ​ശ​ൻ തു​ട​ങ്ങി​യ​വ​രും പി.​കെ.​സു​രേ​ഷ്, മാ​നേ​ജ​ർ ടെ​ക്നി​ക്ക​ൽ – എ​ൻ​എ​ച്ച്എ​ഐ, ര​വി​ശ​ങ്ക​ർ എ​ൻ​എ​ച്ച്എ​ഐ ക​ണ്‍​സ​ൾ​ട്ട​ന്‍റ്, മോ​ഹ​ൻ​ദാ​സ്, സു​ധീ​ഷ്, ചീ​ഫ് ഓ​പ്പ​റേ​റ്റിം​ഗ് ഓ​ഫീ​സ​ർ എ.​വി.​സൂ​ര​ജ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.

Related posts