കർഷക സമര നേതാവിന് എന്‍ഐഎയുടെ നോട്ടീസ് ! വിളിപ്പിച്ചിരിക്കുന്നത് തീവ്രവാദ ഫണ്ടിംഗ് കേസിൽ സാക്ഷിയായി;സമരം പൊളിക്കാനുള്ള ശ്രമമെന്ന് കർഷകർ…

 

ജ​ല​ന്ധ​ർ: ക​ർ​ഷ​ക സ​മ​രം തീ​രു​മാ​ന​മാ​കാ​തെ തു​ട​രു​ന്ന​തി​നി​ടെ സ​മ​ര​നേ​താ​വി​ന് എ​ൻ​ഐ​എ​യു​ടെ നോ​ട്ടീ​സ്. സം​യു​ക്ത ക​ർ​ഷ​ക മോ​ർ​ച്ച നേ​താ​വ് ബ​ൽ​ദേ​വ് സിം​ഗ് സി​ർ​സ​യ്ക്കാ​ണ് ചോ​ദ്യം ചെ​യ്യ​ലി​നു ഹാ​ജ​രാ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി നോ​ട്ടീ​സ് അ​യി​ച്ചി​രി​ക്കു​ന്ന​ത്.

എ​ൻ​ഐ​എ​യു​ടെ ന​ട​പ​ടി ക​ർ​ഷ​ക പ്ര​ക്ഷോ​ഭം അ​ട്ടി​മ​റി​ക്കാ​നു​ള്ള കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​മാ​ണെ​ന്ന് സി​ർ​സ ആ​രോ​പി​ച്ചു.
ക​ർ​ഷ​ക സ​മ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റു പ​ന്ത്ര​ണ്ടു​പേ​ർ​ക്കും എ​ൻ​ഐ​എ നോ​ട്ടീ​സ​യ​ച്ചി​ട്ടു​ണ്ട്.

നി​രോ​ധി​ത സം​ഘ​ട​ന​യാ​യ സി​ഖ്സ് ഫോ​ർ ജ​സ്റ്റി​സി​ന്‍റെ നി​യ​മോ​പ​ദേ​ഷ്ടാ​വ് ഗു​ർ​പ്ര​ധ്വ​ന്ത് സിം​ഗ് പ​ന്നു​നും കൂ​ട്ടാ​ളി​ക​ൾ​ക്കു​മെ​തി​രേ രാ​ജ്യ​ദ്രോ​ഹം, കു​റ്റ​ക​ര​മാ​യ ഗൂ​ഡാ​ലോ​ച​ന എ​ന്നി​വ​യ്ക്ക​ട​ക്കം യു​എ​പി​എ പ്ര​കാ​രം ക​ഴി​ഞ്ഞ​മാ​സം 15ന് ​ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സ് പ്ര​കാ​ര​മാ​ണ് നോ​ട്ടീ​സ് എ​ന്നാ​ണ് എ​ൻ​ഐ​എ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്.

കേ​സി​ൽ സാ​ക്ഷി​ക​ളാ​ക്കി, അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നു മു​ന്നി​ൽ ഹാ​ജ​രാ​കാ​നാ​ണ് നോ​ട്ടീ​സി​ൽ നി​ർ​ദേ​ശം. ഞാ​യ​റാ​ഴ്ച ഹാ​ജ​രാ​കാ​നാ​ണ് സി​ർ​സ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

തീ​വ്ര​വാ​ദ ഫ​ണ്ടിം​ഗു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ സാ​ക്ഷി​യാ​യാ​ണ് ഇ​ദ്ദേ​ഹ​ത്തെ​യും വി​ളി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. സ​മാ​ന​മാ​യി മ​റ്റു നാ​ലു​പേ​ർ​ക്ക് നോ​ട്ടീ​സ​യ​ച്ച സം​ഭ​വം കേ​ന്ദ്ര കൃ​ഷി​മ​ന്ത്രി ന​രേ​ന്ദ്ര​സിം​ഗ് തോ​മ​റും ക​ർ​ഷ​രും ത​മ്മി​ൽ ന​ട​ന്ന ഒ​ന്പ​താം​വ​ട്ട ച​ർ​ച്ച​യി​ൽ ഉ​ന്ന​യി​ച്ചി​രു​ന്നു.

ഈ ​ച​ർ​ച്ച​യ്ക്കു പി​ന്നാ​ലെ​യാ​ണ് കൂ​ടു​ത​ൽ​പേ​ർ​ക്ക് നോ​ട്ടീ​സ് ല​ഭി​ച്ച​ത്.
ലോ​ക് ഭ​ലാ​യി ഇ​ൻ​സാ​ഫ് വെ​ൽ​ഫെ​യ​ർ സൊ​സൈ​റ്റി​യു​ടെ പ്ര​സി​ഡ​ന്‍റാ​ണ് ബ​ൽ​ദേ​വ് സിം​ഗ് സി​ർ​സ. ക​ർ​ഷ​ക​രെ പ്ര​തി​നി​ധീ​ക​രി​ച്ച് കേ​ന്ദ്ര​സ​ർ​ക്കാ​രു​മാ​യി ന​ട​ക്കു​ന്ന ച​ർ​ച്ച​ക​ളി​ൽ ഈ ​സം​ഘ​ട​ന​യും പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്.

അ​ടു​ത്ത ച​ർ​ച്ച 19ന് ​ന​ട​ക്കും. ഇ​ന്ന​ലെ ന​ട​ന്ന ച​ർ​ച്ച 120 ശ​ത​മാ​നം പ​രാ​ജ​യ​മാ​യി​രു​ന്നെ​ന്ന് ഓ​ൾ ഇ​ന്ത്യ കി​സാ​ൻ കോ-​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അ​ഗം ഡോ. ​ദ​ർ​ശ​ൻ പാ​ൽ പ​റ​ഞ്ഞു. 26ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ള്ള ട്രാ​ക്ട​ർ റാ​ലി​യു​മാ​യി മു​ന്നോ​ട്ടു​പോ​കു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു.

Related posts

Leave a Comment