നൈജീരിയൻ പൂച്ചക്കണ്ണി; കേരളത്തിൽ എംഡിഎംഎ മൊത്തവിതരണം നടത്തുന്ന സംഘത്തിലെ പ്രധാനി; ബംഗളൂരിൽ നിന്ന് പൊക്കിയ ഹഫ്സ ഉ​​​സ്മാ​​​ന്‍ ചില്ലറക്കാരിയല്ല


കാ​​​സ​​​ര്‍​ഗോ​​​ഡ്: ബം​​​ഗ​​​ളു​​​രു കേ​​​ന്ദ്രീ​​​ക​​​രി​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലേ​​​ക്കു മാ​​​ര​​​ക മ​​​യ​​​ക്കു​​​മ​​​രു​​​ന്നാ​​​യ എം​​​ഡി​​​എം​​​എ​​​യു​​​ടെ മൊ​​​ത്ത​​​വി​​​ത​​​ര​​​ണം ന​​​ട​​​ത്തു​​​ന്ന റാ​​​ക്ക​​​റ്റി​​​ലെ പ്ര​​​ധാ​​​ന ക​​​ണ്ണി​​​യാ​​​യ നൈ​​​ജീ​​​രി​​​യ​​​ന്‍ യു​​​വ​​​തി അ​​​റ​​​സ്റ്റി​​​ല്‍.

നൈ​​​ജീ​​​രി​​​യ ലാ​​​ഗോ​​​സ് സ്വ​​​ദേ​​​ശി​​​നി ഹ​​​ഫ്‌​​​സ റി​​​ഹാ​​​ന​​​ത്ത് ഉ​​​സ്മാ​​​ന്‍ എ​​​ന്ന ബ്ലെ​​​സിം​​​ഗ് ജോ​​​യി(23)​​​യെ​​​യാ​​​ണ് ബേ​​​ക്ക​​​ല്‍ ഡി​​​വൈ​​​എ​​​സ്പി സി.​​​കെ.​ സു​​​നി​​​ല്‍​കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം ബം​​​ഗ​​​ളു​​​രു​​​വി​​​ലെ​​​ത്തി അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്.

ക​​​ഴി​​​ഞ്ഞ​​​മാ​​​സം 22നു ​​​ഉ​​​ദു​​​മ പ​​​ള്ള​​​ത്തു​​​വ​​​ച്ച് ന​​​ട​​​ന്ന വാ​​​ഹ​​​ന​​​പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ല്‍ കാ​​​റി​​​ല്‍​നി​​​ന്നു 150 ഗ്രാം ​​​എം​​​ഡി​​​എം​​​എ​​​യു​​​മാ​​​യി ചെ​​​മ്മ​​​നാ​​​ട് തെ​​​ക്കി​​​ല്‍ സ്വ​​​ദേ​​​ശി അ​​​ബൂ​​​ബ​​​ക്ക​​​ര്‍ (35), ഭാ​​​ര്യ അ​​​മീ​​​ന അ​​​സ്ര (23), ബം​​​ഗ​​​ളു​​​രു സ്വ​​​ദേ​​​ശി​​​ക​​​ളാ​​​യ എ.​​​കെ.​​​വ​​​സീം(32), സൂ​​​ര​​​ജ് (31) എ​​​ന്നി​​​വ​​​രെ അ​​​റ​​​സ്റ്റ് ചെ​​​യ്തി​​​രു​​​ന്നു.

ഇ​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്ത​​​പ്പോ​​​ഴാ​​​ണ് മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് വി​​​ത​​​ര​​​ണം ചെ​​​യ്യു​​​ന്ന നൈ​​​ജീ​​​രി​​​യ​​​ന്‍ യു​​​വ​​​തി​​​യെ​​​ക്കു​​​റി​​​ച്ച് വി​​​വ​​​രം ല​​​ഭി​​​ക്കു​​​ന്ന​​​ത്. ഇ​​​വ​​​രു​​​ടെ ഫോ​​​ണ്‍ ന​​​മ്പ​​​ര്‍ കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു ന​​​ട​​​ത്തി​​​യ​​​അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നൊ​​​ടു​​​വി​​​ലാ​​​ണ് ബം​​​ഗ​​​ളു​​​രു യെ​​​ല​​​ഹ​​​ങ്ക​​​യി​​​ലെ ഫ്‌​​​ളാ​​​റ്റി​​​ല്‍നി​​​ന്നു ചൊ​​​വ്വാ​​​ഴ്ച രാ​​​ത്രി 9.30ഓ​​​ടെ ഹ​​​ഫ്‌​​​സ​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​ത്.


ഹൊ​​​സ്ദു​​​ര്‍​ഗ് ജു​​​ഡീ​​​ഷ​​​ല്‍ ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്‌​​​ട്രേ​​​റ്റ് കോ​​​ട​​​തി (ര​​​ണ്ട്)​​​യി​​​ല്‍ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ ര​​​ണ്ടാ​​​ഴ്ച​​​ത്തേ​​​യ്ക്ക് റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു. പി​​​ടി​​​കൂ​​​ടു​​​മ്പോ​​​ള്‍ യു​​​വ​​​തി​​​യു​​​ടെ പ​​​ക്ക​​​ല്‍ പാ​​​സ്‌​​​പോ​​​ര്‍​ട്ടോ വീ​​​സ​​​യോ മ​​​റ്റു രേ​​​ഖ​​​ക​​​ളോ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. അ​​​റ​​​സ്റ്റ് ചെ​​​യ്ത വി​​​വ​​​രം നൈ​​​ജീ​​​രി​​​യ​​​ന്‍ എം​​​ബ​​​സി​​​യെ അ​​​റി​​​യി​​​ച്ചി​​​ട്ടു​​​ണ്ട്.

മ​​​യ​​​ക്കു​​​മ​​​രു​​​ന്നു വി​​​ത​​​ര​​​ണ​​​ത്തി​​​നി​​​ടെ ഏ​​​തു​​​സ​​​മ​​​യ​​​ത്തും പി​​​ടി​​​ക്ക​​​പ്പെ​​​ടാ​​​മെ​​​ന്ന​​​തു​​​കൊ​​​ണ്ട് ഇ​​​വ​​​ര്‍ രേ​​​ഖ​​​ക​​​ളെ​​​ല്ലാം ര​​​ഹ​​​സ്യ​​​കേ​​​ന്ദ്ര​​​ത്തി​​​ലേ​​​ക്ക് മാ​​​റ്റി​​​യി​​​രി​​​ക്കാ​​​മെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് സം​​​ശ​​​യി​​​ക്കു​​​ന്ന​​​ത്. ഇ​​​ന്ന​​​ലെ ജി​​​ല്ല​​​യി​​​ല്‍ 57 ല​​​ക്ഷം രൂ​​​പ​​​യു​​​ടെ കു​​​ഴ​​​ല്‍​പ്പ​​​ണം പി​​​ടി​​​കൂ​​​ടി​​​യ​​​തും മ​​​യ​​​ക്കു​​​മ​​​രു​​​ന്ന് ഇ​​​ട​​​പാ​​​ടും ത​​​മ്മി​​​ല്‍ ബ​​​ന്ധ​​​മു​​​ണ്ടോ​​​യെ​​​ന്ന് അ​​​ന്വേ​​​ഷി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്നും പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു.

Related posts

Leave a Comment