ശ്രീശാന്തിനെതിരേ ആരോപണവുമായി നടി നികേഷ രംഗത്ത്, ഭുവനേശ്വരിയുമായി പ്രണയത്തിലായ സമയത്തു തന്നെ ഞാനുമായി അയാള്‍ ലിവിംഗ് ടുഗെതറിലായിരുന്നു, ഒരേസമയത്ത് ശ്രീ രണ്ടുപേരെ പ്രേമിച്ചെന്ന് നടിയുടെ വെളിപ്പെടുത്തല്‍

ക്രിക്കറ്റ് ലോകത്തെ വിവാദ പുരുഷനായിരുന്നു ശ്രീശാന്ത്. കോഴ ആരോപണത്തിലും എതിരാളികളോടുള്ള സമീപനത്തിലും പലകുറി വിവാദത്തില്‍പ്പെട്ടു. കളിയില്‍ നിന്നു മാറ്റിനിര്‍ത്തപ്പെട്ടതോടെ സിനിമയില്‍ ഒരു കൈനോക്കിയെങ്കിലും അതും ക്ലിക്കായില്ല. ഇപ്പോഴിതാ ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയതോടെ മറ്റൊരു വിവാദത്തില്‍ ഉള്‍പ്പെട്ടിരിക്കുകയാണ് താരം. ശ്രീ തന്നെ പ്രേമിച്ച് കബളിപ്പിച്ചതായി നടി നികേഷ പട്ടേലാണ് വെളിപ്പെടുത്തിയിരിക്കുന്നത്.

നികേഷ പറയുന്നതിങ്ങനെ- ഭുവനേശ്വരിയുമായി ഏഴു വര്‍ഷത്തെ പ്രണയം ഉണ്ടായിരുന്നുവെന്നാണ് ശ്രീശാന്ത് പറഞ്ഞത്. ആ സമയത്ത് ശ്രീശാന്ത് താനുമായി ലിവിങ് റിഷേനിലായിരുന്നു. സല്‍മാന്‍ ഖാനോടു ശ്രീശാന്ത് അത് പറഞ്ഞില്ല. അഞ്ചു വര്‍ഷമായി ശ്രീശാന്തുമായുള്ള ബന്ധം പിരിഞ്ഞിട്ട്. ബ്രേക്കപ്പിനു ശേഷം ഇതുവരെ കണ്ടിട്ടില്ല. വരധായക എന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്താണ് ബ്രേക്കപ്പ് ആകുന്നത്.

ബ്രേക്കപ്പിന് ശേഷം ഞാന്‍ ശ്രീശാന്തിനെ കണ്ടിട്ടില്ല. പക്ഷെ ഞാന്‍ അദ്ദേഹത്തെ ബിഗ് ബോസില്‍ കാണാറുണ്ട്. ശ്രീശാന്തും ഭുവനേശ്വരിയും 7 വര്‍ഷം പ്രണയിച്ചാണ് വിവാഹിതരായതെന്നാണ് ശ്രീശാന്ത് ദേശീയ മാധ്യമത്തിലൂട അവകാശവാദം ഉന്നയിച്ചത്. അതാണെന്നെ അത്ഭുതപ്പെടുത്തുന്നത്. കാരണം ആ സമയത്ത് ശ്രീശാന്ത് ഞാനുമായി ലിവിങ് റിലേഷന്‍ഷിപ്പിലായിരുന്നു.

കഴിഞ്ഞ 5 വര്‍ഷമായി ബ്രേക്പ്പിന് ശേഷം ഞാന്‍ ഇതില്‍ നിന്നെല്ലാം മാറി നില്‍ക്കുകയായിരുന്നു. പക്ഷെ ഇന്നും ആ ബന്ധത്തില്‍ നിന്നും മുഴുവനായി പുറത്തു വരാന്‍ എനിക്ക് കഴിഞ്ഞിട്ടില്ല കാരണം എനിക്ക് ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കി കിടക്കുകയാണ്. ഞങ്ങള്‍ ഒരുമിച്ചായിരുന്ന സമയത്ത് ഭാര്യയുമായും പ്രണയത്തിലായിരുന്നുവെന്ന് ശ്രീശാന്ത് സ്ഥാപിക്കുന്നുവെങ്കില്‍ അദ്ദഹം എന്നോട് എന്താണ് ചെയ്തിരുന്നത്. അതെന്നെ വല്ലാതെ വിഷമിപ്പിക്കുന്നു’- നികേഷ പറയുന്നു.

Related posts