നി​ല​മ്പൂ​രി​ലെ കൂ​ട്ട​മ​ര​ണം;  നാലാംനാൾ വിനീഷും തൂങ്ങി മരിച്ചു; മരുകന്‍റെ അവിഹിതബന്ധമാണ് തന്‍റെ മകളെ  ആത്മഹത്യയിലേക്ക് നയിച്ചതെന്ന് രഹ്നയുടെ അച്ഛൻ ആരോപിച്ചിരുന്നു

 

മ​ല​പ്പു​റം: നി​ല​മ്പൂ​ര്‍ ഞെ​ട്ടി​ക്കു​ള​ത്ത് ര​ഹ​ന​യും മൂ​ന്നു​മ​ക്ക​ളും മ​രി​ച്ച​തി​നു പി​ന്നാ​ലെ കു​ടും​ബ​നാ​ഥ​നും ജീ​വ​നൊ​ടു​ക്കി. ര​ഹ​ന​യു​ടെ ഭ​ർ​ത്താ​വ് വി​നീ​ഷ് (36) തൂ​ങ്ങി​മ​രി​ച്ചു. പോ​ത്തു​ക​ല്ല് ഭൂ​താ​നം സ്വ​ദേ​ശി​യാ​ണ് വി​നീ​ഷ്.

വി​നീ​ഷി​ന്‍റെ ഭാ​ര്യ ര​ഹ​ന (34), മ​ക്ക​ളാ​യ ആ​ദി​ത്യ​ൻ (13), അ​ര്‍​ജു​ൻ (10), അ​ന​ന്തു (7) എ​ന്നി​വ​രെ ക​ഴി​ഞ്ഞ ദി​വ​സം മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. കൂ​ട്ട മ​ര​ണ​ത്തി​ല്‍ ദു​രൂ​ഹ​ത​യു​ണ്ടെ​ന്നും സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടും ര​ഹ​ന​യു​ടെ അ​ച്ഛ​ൻ‌ രാ​ജ​ന്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

അ​മ്മ ര​ഹ​ന​യ്ക്ക് ഒ​റ്റ​യ്ക്ക് മൂ​ന്ന് കു​ട്ടി​ക​ളെ കൊ​ല​പ്പെ​ടു​ത്താ​ൻ ക​ഴി​യി​ല്ല! യു​വ​തി​യും മൂ​ന്ന് മ​ക്ക​ളും ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വം; ദു​രൂ​ഹ​ത​യെ​ന്ന് കു​ടും​ബം

വി​നീ​ഷി​ന് മ​റ്റൊ​രു സ്ത്രീ​യു​മാ​യു​ള​ള ബ​ന്ധ​മാ​ണ് കു​ടും​ബ​പ്ര​ശ്ന​ങ്ങ​ളു​ടെ കാ​ര​ണ​മെ​ന്നു അ​ദ്ദേ​ഹം ആ​രോ​പി​ച്ചി​രു​ന്നു. ഭാ​ര്യ​യും മൂ​ന്നു മ​ക്ക​ളും മ​രി​ച്ച വി​വ​രം കു​ടും​ബ​ത്തെ വി​ളി​ച്ച് അ​റി​യി​ച്ച​ത് വി​നീ​ഷാ​യി​രു​ന്നു.

ടാ​പ്പിം​ഗ് തൊ​ഴി​ലാ​ളി​യാ​യ വി​നീ​ഷ് ക​ണ്ണൂ​ര്‍ ഇ​രി​ട്ടി​യി​ലെ ജോ​ലി സ്ഥ​ല​ത്താ​യി​രു​ന്നു. ര​ഹ്ന​യെ ഫോ​ണി​ല്‍ കി​ട്ടു​ന്നി​ല്ലെ​ന്ന് വി​നീ​ഷ് അ​യ​ല്‍​ക്കാ​രെ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹ​ങ്ങ​ള്‍ ക​ണ്ടെ​ത്തി​യ​ത്.

Related posts

Leave a Comment