ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ! കാമുകൻ ജീവനൊടുക്കിയ സംഭവത്തിനു പിന്നാലെ യു​വ​ന​ടി​യെ കാ​ണാ​നി​ല്ല; അ​പ്ര​ത്യ​ക്ഷ​മാ​യ​ത് രണ്ട് മക്കളോടൊപ്പം

ചെ​ന്നൈ: ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച യു​വ​ന​ടി​യെ കാ​ണാ​നി​ല്ല. ചെ​ന്നൈ റോ​യാ​പേ​ട്ട് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന തമിഴ് സീരിയൽ – സിനിമ ന​ടി നി​ലാ​നി​യെ ആ​ണ് ഡി​സ്ചാ​ർ​ജ് ചെ​യ്ത​തി​ന് പി​ന്നാ​ലെ കാ​ണാ​താ​യ​ത്. ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യ​തി​നാ​ൽ ന​ടി​യു​മാ​യി ബ​ന്ധ​പ്പെ​ടാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും ഇ​വ​രെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

മു​ൻ കാ​മു​ക​ൻ ല​ളി​ത് കു​മാ​റി​നെ​തി​രെ ന​ടി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ഇ​യാ​ൾ തീ ​കൊ​ളു​ത്തി ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. ഇ​തോ​ടെ​യാ​ണ് താ​രം വാ​ർ​ത്ത​ക​ളി​ൽ നി​റ​യു​ന്ന​ത്. മൂ​ന്ന് വ​ർ​ഷ​ത്തോ​ളം ഇ​രു​വ​രും അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു.

കു​മാ​റി​ന്‍റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ത​നി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്ന് നി​ലാ​നി നേ​ര​ത്തെ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ത​ന്‍റെ ഭാ​ഗം വി​ശ​ദീ​ക​രി​ക്കാ​ൻ മാ​ദ്ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കാ​ണു​മെ​ന്ന് പ​റ​ഞ്ഞി​രു​ന്ന ന​ടി ഇ​തി​ന് തൊ​ട്ടു​മു​ന്പാ​ണ് കീ​ട​നാ​ശി​നി ഉ​പ​യോ​ഗി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യാ​ശ്ര​മ​ത്തി​നും പോ​ലീ​സ് കേ​സെ​ടു​ത്തു.

എ​ന്നാ​ൽ ക​ഴി​ഞ്ഞ ദി​വ​സം ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജാ​യ ന​ടി​യെ പി​ന്നീ​ട് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. ര​ണ്ട് മ​ക്ക​ളോ​ടൊ​പ്പ​മാ​ണ് ന​ടി ആ​ശു​പ​ത്രി​യി​ൽ നി​ന്നും അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ആ​യ​തി​നു ശേ​ഷം ന​ടി​യെ തി​ര​ക്കി പോ​ലീ​സ് വീ​ട്ടി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ട് പൂ​ട്ടി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും ഇ​തു​വ​രെ വി​വ​ര​മൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി.

Related posts