ഇപ്പോള്‍ നാട്ടിലേക്ക് പോകേണ്ട! കേരളത്തില്‍ നിപ്പാ വൈറസ് സ്ഥിരീകരിച്ചു; മീററ്റില്‍ മലയാളി നഴ്‌സുമാരുടെ അവധി റദ്ദാക്കി

മീ​റ​റ്റ്: കേ​ര​ള​ത്തി​ൽ നി​പ്പാ വൈ​റ​സ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ മീ​റ​റ്റി​ൽ മ​ല​യാ​ളി ന​ഴ്സു​മാ​രു​ടെ അ​വ​ധി റ​ദ്ദാ​ക്കി. ചി​ല സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ന​ഴ്സു​മാ​രു​ടെ അ​വ​ധി​യാ​ണ് റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ൽ വൈ​റ​സ് പ​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നഴ്സുമാർ നാട്ടിലേക്കു പോകുന്നത് തടയുന്നതിനുവേണ്ടിയാണ് അ​വ​ധി റ​ദ്ദാ​ക്കി​യി​രി​ക്കു​ന്ന​ത്.

ന​ഴ്സു​മാ​ർ വൈ​റ​സ് ബാ​ധ​യു​ണ്ടാ​കാ​തി​രി​ക്കാ​ൻ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​കി​ര​ക്ക​ണ​മെ​ന്ന് മു​ൻ ഇ​ന്ത്യ​ൻ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ഡോ. ​ജെ.​വി. ചി​ക്കാ​ര പ​റ​ഞ്ഞു.

അ​തേ​സ​മ​യം, നി​പ്പാ വൈ​റ​സ് കേ​ര​ള​ത്തി​ൽ പ​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ബി​ഹാ​ർ സ​ർ​ക്കാ​ർ ജാ​ഗ്ര​താ നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. പ​നി, ത​ല​വേ​ദ​ന തു​ട​ങ്ങി​യ രോ​ഗ​ല​ക്ഷ​ണ​മു​ള്ള​വ​ർ ഉ​ട​ൻ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം മു​ന്ന​റി​യി​പ്പ് ന​ൽ​കി.

നി​പ്പാ വൈ​റ​സ് ബാ​ധി​ച്ച് കേ​ര​ള​ത്തി​ൽ 13 പേ​രാ​ണ് ഇ​തു​വ​രെ മ​രി​ച്ച​ത്. 175 പേ​ർ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്.

Related posts