ആൽബെർട്ടോ വരുന്നു: യുഎസിലെ മൂന്ന് സംസ്ഥാനങ്ങളിൽ അടിയന്തരാവസ്ഥ

ഫ്ളോറിഡ: യുഎസിലെ മൂന്ന് സംസ്ഥാനങ്ങൾ ലക്ഷ്യമാക്കി ആൽബെർട്ടോ കൊടുങ്കാറ്റ് വരുന്നു. ഫ്ളോറിഡ, അലബാമ, മിസിസിപ്പി എന്നി സംസ്ഥാനങ്ങളിലാണ് കൊടുങ്കാറ്റ് ഭീഷണി നിലനിൽക്കുന്നത്. ഇവിടങ്ങളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്തു.

മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിലാണ് ആൽബെർട്ടോ തീരങ്ങളെ ലക്ഷ്യമാക്കി നീങ്ങുന്നതെന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ചയോടെ യുഎസ് സംസ്ഥാനങ്ങളിൽ കനത്ത മഴയോടെ കൊടുങ്കാറ്റ് വീശിയടിക്കുമെന്നാണ് വിവരം.

Related posts