കൺമുന്നിൽ മുങ്ങിത്താഴ്ന്ന് കൂട്ടുകാരൻ, നി​ര​ഞ്ജ​ന്‍റെ മ​നഃസാ​ന്നി​ധ്യം കൂ​ട്ടു​കാ​ര​നു പു​തു​ജീ​വ​നാ​യി


പു​തു​ക്കാ​ട്: പു​ഴ​യി​ൽ മു​ങ്ങി​ത്താ​ഴ്ന്ന പ​തി​നൊ​ന്നു​വ​യു​കാ​ര​നെ ജീ​വി​ത​ത്തി​ലേ​ക്കു മ​ട​ക്കി​യെ​ത്തി​ച്ച​തു കൂ​ട്ടു​കാ​ര​ന്‍റെ മ​ന​സാ​ന്നി​ധ്യം.

ന​ന്തി​പു​ലം മാ​യാ​ന്പു​റം മ​ഠ​ത്തി​ൽ സ​ര​സ്വ​തി​യു​ടേ​യും സു​രേ​ഷ് ബാ​ബു​വി​ന്‍റെ​യും മ​ക​ൻ നി​ര​ഞ്ജ​നാ​ണ്(14) കു​റു​മാ​ലി പു​ഴ​യി​ലെ കു​മ​ര​ഞ്ചി​റ ക​ട​വി​ൽ മു​ങ്ങി​ത്താ​ഴ്ന്ന കൂ​ട്ടു​കാ​ര​നെ ര​ക്ഷി​ച്ച​ത്.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്കാ​യി​രു​ന്നു സം​ഭ​വം. ചെ​ങ്ങാ​ലൂ​ർ സെ​ന്‍റ് മേ​രീ​സ് സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണു നി​ര​ഞ്ജ​ൻ. ഇ​തേ സ്കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

പ​റ​ന്പി​ൽ ക​ളി ക​ഴി​ഞ്ഞശേ​ഷം പു​ഴ​യു​ടെ കു​മ​ര​ഞ്ചി​റ​ക​ട​വി​ൽ കൈ ​ക​ഴു​കാ​നി​റ​ങ്ങി​യ​പ്പോ​ഴാ​ണു കു​ട്ടി കാ​ൽ​വ​ഴു​തി വെ​ള്ള​ത്തി​ൽ​പോ​യ​ത്.

ആ​ദ്യം പ​ക​ച്ചു​പോ​യ പി​ന്നീ​ട് നി​ര​ഞ്ജ​ൻ പു​ഴ​യി​ലേ​ക്കു ചാ​ടി കൂ​ട്ടു​കാ​ര​നെ ക​ര​യ്ക്കെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment