അ​ടി​ച്ചി​റ​യി​ൽ കെഎ​സ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണംവി​ട്ട് മ​റി​ഞ്ഞു, 16പേ​ർ​ക്ക് പ​രി​ക്ക്! ഡ്രൈ​വ​റും ക​ണ്ട​ക്‌ട​റു​മു​ൾ​പ്പ​ടെ 46 പേ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു

ഏ​റ്റൂ​മാ​നൂ​ർ: കോ​ട്ട​യം അ​ടി​ച്ചി​റ​യി​ൽ കെഎസ്ആ​ർ​ടി​സി ബ​സ് നി​യ​ന്ത്ര​ണം വി​ട്ടു മ​റി​ഞ്ഞ് 16പേ​ർ​ക്ക് പ​രി​ക്ക്.

ഇ​ന്ന് പു​ല​ർ​ച്ചെ 2.30ന് ​എം​സി റോ​ഡി​ൽ കോ​ട്ട​യ​ത്തി​നും ഏ​റ്റു​മാ​നൂ​രി​നു​മി​ട​യി​ൽ അ​ടി​ച്ചി​റ ജം​ഗ്ഷ​നു സ​മീ​പ​മാ​ണ് അ​പ​ക​ടം. കോ​ട്ട​യ​ത്തു നി​ന്നും മാ​ട്ടു​പ്പെ​ട്ടി​ക്കു പോ​കു​ക​യാ​യി​രു​ന്ന സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.

​ഏ​റ്റു​മാ​നൂ​ർ, ഗാ​ന്ധി​ന​ഗ​ർ സ്റ്റേ​ഷ​നു​ക​ളി​ൽ നി​ന്ന് പോ​ലീ​സ് എ​ത്തി​യാ​ണ് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ​തും പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​തും.

ഡ്രൈ​വ​റും ക​ണ്ട​ക്‌ട​റു​മു​ൾ​പ്പ​ടെ 46 പേ​ർ ബ​സി​ലു​ണ്ടാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ന് തൊ​ട്ടു​മു​ന്പ് ഗാ​ന്ധി​ന​ഗ​റി​ൽ ഒ​രു യാ​ത്ര​ക്കാ​ര​നെ ഇ​റ​ക്കി​യി​രു​ന്നു.

അ​ടി​ച്ചി​റ വ​ള​വി​ൽ വ​ച്ചാ​ണ് ബ​സി​ന് നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​ത്. കെഎ​സ്ടി​പി​യു​ടെ ഒ​രു സോ​ളാ​ർ വ​ഴി​വി​ള​ക്കും കെഎ​സ്ഇ​ബി​യു​ടെ ഒ​രു പോ​സ്റ്റും ഇ​ടി​ച്ചു ത​ക​ർ​ത്ത ശേ​ഷ​മാ​ണ് ബ​സ് മ​റി​ഞ്ഞ​ത്.

സു​ധ കോ​ട്ട​യം, സാ​ബു ശൂ​ര​നാ​ട്, ജോ​ഷി ആ​ലു​വ, ഐ​ശ്വ​ര്യ മൂ​ന്നാ​ർ, ജി​നു കൊ​ല്ലം, വി​ഷ്ണു മാ​ട്ടു​പ്പെ​ട്ടി, സ​ന്തോ​ഷ് മാ​ട്ടു​പെ​ട്ടി, ബി​ജു കൊ​ല്ലം, ജി​നി​ൻ അ​ഞ്ച​ൽ, മു​ഹ​മ്മ​ദ് പ​ത്ത​നം​തി​ട്ട, കൃ​ഷ്്ണ​കു​മാ​രി, നേ​മം, മു​ഹ​മ്മ​ദ് നൈ​സാം ഏ​നാ​ത്ത്, അ​ഞ്ചു ഇ​ടു​ക്കി, ലീ​ന പി​ര​പ്പ​ൻ​കോ​ട്, സു​രേ​ഷ് ബാ​ബു അ​യ​ണ​ത്ത് കോ​ണം, ആ​ഷ ബാ​ബു വെ​ള്ള​ത്തൂ​വ​ൽ, ബാ​സി​ൽ അ​ടി​മാ​ലി എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.

Related posts

Leave a Comment