നിരോധിത മയക്കുമരുന്നുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പിടിയില്‍ ! ഇയാള്‍ പറഞ്ഞ വിവരം കേട്ട് ഞെട്ടി പോലീസ്…

നിരോധിത മയക്കുമരുന്നായ എംഡിഎംഎയുമായി തൃശൂര്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ പോലീസിന്റെ പിടിയില്‍.

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഹൗസ് സര്‍ജനും കോഴിക്കോട് സ്വദേശിയുമായ അക്വില്‍ മുഹമ്മദ് ഹുസൈനാണ് പൊലീസിന്റെ പിടിയിലായത്.

ഷാഡോ പൊലീസും മെഡിക്കല്‍ കോളജ് പൊലീസും നടത്തിയ പരിശോധനയിലാണ് മെഡിക്കല്‍ കോളജ് പരിസരത്തെ ഒരു സ്വകാര്യ ഹോസ്റ്റലില്‍നിന്ന് എംഡിഎംഎയും ഹാഷിഷ് ഓയിലും പിടികൂടിയത്.

2.4 ഗ്രാം എംഡിഎംഎയാണ് പിടികൂടിയത്. ബെംഗളൂരുവില്‍നിന്നാണ് ഇത് എത്തിച്ചതെന്നാണ് വിവരം.

മെഡിക്കല്‍ കോളജുമായി ബന്ധപ്പെട്ട് മയക്കുമരുന്ന് ഉപയോഗം വ്യാപകമാണെന്ന് നേരത്തെ തന്നെ ഷാഡോ പൊലീസിന് വിവരം ലഭിച്ചിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. ഹാഷിഷ് ഓയില്‍ വിശാഖപട്ടണത്തുനിന്ന് കൊണ്ടുവന്നതാണെന്നാണ് പ്രതി നല്‍കിയിരിക്കുന്ന മൊഴി.

ഹാഷിഷ് ഓയിലിന്റെ ഒഴിഞ്ഞ കുപ്പികളും ഇവിടെനിന്ന് പിടിച്ചെടുത്തിട്ടുണ്ട്. സ്ഥിരമായി പതിനഞ്ചോളം പേര്‍ ഇവിടെ മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടെന്ന് ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു.

Related posts

Leave a Comment