അന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിലെത്തി ! ദുല്‍ഖറുമായി ഒരു ചെറിയ സീനില്‍ അഭിനയിച്ച പരിചയമേ ഉള്ളൂ; അനുഭവം പങ്കുവെച്ച് നിര്‍മല്‍ പാലാഴി…

മലയാളത്തിലെ യുവനടന്മാരില്‍ പ്രമുഖനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിലൂടെ തുടങ്ങിയ ദുല്‍ഖറിന്റെ സിനിമാ ജീവിതം ദക്ഷിണേന്ത്യയും കടന്ന് ഇപ്പോള്‍ ബോളിവുഡില്‍ എത്തി നില്‍ക്കുകയാണ്

മലയാളത്തിനപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെയുള്ള പല താരങ്ങള്‍ക്കും ദുല്‍ഖര്‍ അവരുടെ പ്രിയപ്പെട്ട കൂട്ടുകാരനാണ്. റാണാ ദഗ്ഗുബാട്ടിയും വിജയ് ദേവരകൊണ്ടയും സോനം കപൂറും മുതലങ്ങോട്ട് നീളും ആ താരനിര.

ഒരു നല്ല മനസ്സിന് ഉടമ കൂടിയാണെന്ന് തനിക്കുണ്ടായ അനുഭവത്തിലൂടെ വെളിപ്പെടുത്തുകയാണ് നടന്‍ നിര്‍മല്‍ പാലാഴി. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലാണ് ആക്‌സിഡന്റായി കിടന്നപ്പോള്‍ ദുല്‍ഖര്‍ തന്നെ പണം നല്‍കി സഹായിച്ച കഥ പറഞ്ഞത്.

നിര്‍മല്‍ പാലാഴിയുടെ കുറിപ്പ് ഇങ്ങനെ…

”സലാല മൊബൈല്‍സ് എന്ന സിനിമയില്‍ ഒരു ചെറിയ സീനില്‍ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാല്‍ ഞാന്‍ അന്ന് കൂടെ അഭിനയിച്ചിരുന്ന ആള്‍ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ എടുത്ത് പിരിഞ്ഞതായിരുന്നു. പക്ഷെ 2014ല്‍ ആക്‌സിഡന്റ് പറ്റിയപ്പോ പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടില്‍ ഡിക്യു വകയായി എത്തിയിരുന്നു. എഴുന്നേറ്റ് ശരിയാവും വരെ എന്റെ ആരോഗ്യ സ്ഥിതി അലക്‌സ് ഏട്ടന്‍ വഴിയും നേരിട്ട് വിളിച്ചും അന്വേഷിച്ചു കൊണ്ടിരുന്നു.നന്ദിയും സ്‌നേഹവും കടപ്പാടും മാത്രം.ജീവിതത്തില്‍ എല്ലാവിധ ഐശ്വര്യങ്ങളും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു,”

Related posts

Leave a Comment