അ​നി​ഖ അ​ന്ന് എ​ന്റെ ബൈ​ക്കി​ന്റെ മു​മ്പി​ലി​രു​ന്നാ​ണ് സ​ഞ്ച​രി​ച്ച​ത് ! അ​ന്ന​ത് വ​ലി​യ വി​വാ​ദ​മാ​യെ​ന്ന് ദു​ല്‍​ഖ​ര്‍ സ​ല്‍​മാ​ന്‍

മ​ല​യാ​ള​ത്തി​ലെ യു​വ​ന​ടി​മാ​രി​ല്‍ ശ്ര​ദ്ധേ​യ​യാ​ണ് അ​നി​ഖ സു​രേ​ന്ദ്ര​ന്‍. ബാ​ല​താ​ര​മാ​യി എ​ത്തി​യ താ​രം ഇ​പ്പോ​ള്‍ നാ​യി​ക​യാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ചു ക​ഴി​ഞ്ഞു. മ​ല​യാ​ള​ത്തി​ന് പു​റ​മെ മ​റ്റു ഭാ​ഷ​ക​ളി​ലും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന താ​ര​മാ​യി മാ​റാ​ന്‍ അ​നി​ഖ​ക്ക് സാ​ധി​ച്ചു. ഇ​തി​നോ​ട​കം നി​ര​വ​ധി സൂ​പ്പ​ര്‍​താ​ര​ങ്ങ​ള്‍​ക്കൊ​പ്പം അ​നി​ഖ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മി​ക​ച്ച ബാ​ല​താ​ര​ത്തി​നു​ള്ള സം​സ്ഥാ​ന പു​ര​സ്‌​കാ​ര​വും അ​നി​ഖ നേ​ടി​യി​ട്ടു​ണ്ട്. മ​ല​യാ​ള​ത്തി​ലും ത​മി​ഴി​ലും പാ​റി ന​ട​ന്ന് സി​നി​മ​ക​ള്‍ ചെ​യ്യേ​ണ്ട തി​ര​ക്കി​ലാ​ണ് താ​രം. മ​ല​യാ​ള​ത്തി​ല്‍ നാ​യി​ക​യാ​യി ഓ ​മൈ ഡാ​ര്‍​ലിം​ഗ് എ​ന്ന സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ച​തി​ന്റെ പേ​രി​ല്‍ താ​ര​ത്തെ വി​മ​ര്‍​ശി​ച്ച് ചി​ല​ര്‍ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. എ​ന്നാ​ല്‍ ഇ​തൊ​ന്നും ത​ന്നെ ബാ​ധി​ക്കി​ല്ല എ​ന്ന് അ​നി​ഖ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. നേ​ര​ത്തെ ദു​ല്‍​ഖ​റി​നൊ​പ്പം അ​നി​ഖ അ​ഭി​ന​യി​ച്ചി​രു​ന്നു. ചി​ത്ര​ത്തി​ല്‍ ബാ​ല​താ​ര​മാ​യി​ട്ടാ​യി​രു​ന്നു എ​ത്തി​യി​രു​ന്ന​ത്. ശേ​ഷം വ​ര്‍​ഷ​ങ്ങ​ള്‍​ക്കി​പ്പു​റം കിം​ഗ് ഓ​ഫ് കൊ​ത്ത എ​ന്ന ചി​ത്ര​ത്തി​ലും താ​രം എ​ത്തി. കി​ങ് ഓ​ഫ് കൊ​ത്ത സി​നി​മ​യു​ടെ പ്ര​മോ​ഷ​ന് എ​ത്തി​യ​പ്പോ​ള്‍ അ​നി​ഖ​യെ കു​റി​ച്ച് ദു​ല്‍​ഖ​ര്‍ പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ശ്ര​ദ്ധ​നേ​ടു​ന്ന​ത്. അ​നി​ഖ…

Read More

അന്ന് ഒട്ടും പ്രതീക്ഷിക്കാത്ത ഒരു തുക അക്കൗണ്ടിലെത്തി ! ദുല്‍ഖറുമായി ഒരു ചെറിയ സീനില്‍ അഭിനയിച്ച പരിചയമേ ഉള്ളൂ; അനുഭവം പങ്കുവെച്ച് നിര്‍മല്‍ പാലാഴി…

മലയാളത്തിലെ യുവനടന്മാരില്‍ പ്രമുഖനാണ് ദുല്‍ഖര്‍ സല്‍മാന്‍. മലയാളത്തിലൂടെ തുടങ്ങിയ ദുല്‍ഖറിന്റെ സിനിമാ ജീവിതം ദക്ഷിണേന്ത്യയും കടന്ന് ഇപ്പോള്‍ ബോളിവുഡില്‍ എത്തി നില്‍ക്കുകയാണ് മലയാളത്തിനപ്പുറം തമിഴിലും തെലുങ്കിലും ഹിന്ദിയിലുമൊക്കെയുള്ള പല താരങ്ങള്‍ക്കും ദുല്‍ഖര്‍ അവരുടെ പ്രിയപ്പെട്ട കൂട്ടുകാരനാണ്. റാണാ ദഗ്ഗുബാട്ടിയും വിജയ് ദേവരകൊണ്ടയും സോനം കപൂറും മുതലങ്ങോട്ട് നീളും ആ താരനിര. ഒരു നല്ല മനസ്സിന് ഉടമ കൂടിയാണെന്ന് തനിക്കുണ്ടായ അനുഭവത്തിലൂടെ വെളിപ്പെടുത്തുകയാണ് നടന്‍ നിര്‍മല്‍ പാലാഴി. താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിലാണ് ആക്‌സിഡന്റായി കിടന്നപ്പോള്‍ ദുല്‍ഖര്‍ തന്നെ പണം നല്‍കി സഹായിച്ച കഥ പറഞ്ഞത്. നിര്‍മല്‍ പാലാഴിയുടെ കുറിപ്പ് ഇങ്ങനെ… ”സലാല മൊബൈല്‍സ് എന്ന സിനിമയില്‍ ഒരു ചെറിയ സീനില്‍ അഭിനയിച്ചിട്ടുള്ള പരിചയമേ ഉള്ളു. പിന്നെ എപ്പോഴെങ്കിലും കണ്ടാല്‍ ഞാന്‍ അന്ന് കൂടെ അഭിനയിച്ചിരുന്ന ആള്‍ എന്ന് പറഞ്ഞു പരിചയപ്പെടുത്തേണ്ടിവരും എന്നൊക്കെ കരുതി ഒരു ഫോട്ടോ…

Read More

‘കുറുപ്പിന്’ കുരുക്ക് ! ദുല്‍ഖര്‍ നായകനാകുന്ന കുറുപ്പിനെതിരേ നിയമ നടപടിയുമായി ചാക്കോയുടെ ഭാര്യയും മകനും…

ചാക്കോ വധക്കേസിലെ പ്രതിയും പിടികിട്ടാപ്പുള്ളിയുമായ സുകുമാരക്കുറുപ്പിന്റെ ജീവിതം എന്ന മട്ടില്‍ ഒരുങ്ങുന്ന ‘കുറുപ്പ്’ എന്ന സിനിമയ്‌ക്കെതിരേ നിയമ നടപടിയുമായി കൊല്ലപ്പെട്ട ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയുടെ ഭാര്യയും മകനും. സിനിമ റിലീസ് ചെയ്യുന്നതിനു മുന്‍പ് കാണണമെന്നും സുകുമാരക്കുറുപ്പിനെ മഹത്വവല്‍ക്കരിക്കുന്നതോ കൊല്ലപ്പെട്ട ചാക്കോയെ അപകീര്‍ത്തിപ്പെടുത്തുന്നതോ ആയ ഒന്നും സിനിമയില്‍ ഇല്ലെന്നു ബോധ്യപ്പെടുത്തണമെന്നും ആവശ്യപ്പെട്ടാണ് ചാക്കോയുടെ ഭാര്യ ആലപ്പുഴ കരളകം ആലപ്പാട് കണ്ടത്തില്‍ ശാന്തമ്മയും (62) മകന്‍ ജിതിനും (36) ചിത്രത്തിലെ നായകനായ ദുല്‍ഖര്‍ സല്‍മാനു വക്കീല്‍ നോട്ടിസ് അയച്ചത്. ചാക്കോ കൊല്ലപ്പെടുമ്പോള്‍ ശാന്തമ്മ ആറുമാസം ഗര്‍ഭിണിയായിരുന്നു. ജിതിന്‍ ഏക മകനാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ടീസറില്‍, യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയെന്നും അതില്‍ സുകുമാരക്കുറുപ്പിന്റെ ദുഷ്പ്രവൃത്തികളെ ന്യായീകരിക്കത്തക്ക വിവരണം ഉണ്ടായിരുന്നു എന്നും അഡ്വ.ടി.ടി.സുധീഷ് മുഖേന അയച്ച വക്കീല്‍ നോട്ടിസില്‍ ആരോപിക്കുന്നു. നിര്‍മാതാവും നായകനുമായ ദുല്‍ഖര്‍ സല്‍മാന്റെ ശബ്ദത്തിലായിരുന്നു വിവരണമെന്നും വക്കീല്‍…

Read More

ആ ‘പ്രഭാകരാ’ വിളി ആ പ്രഭാകരനെ ഉദ്ദേശിച്ചല്ല ! സംഭവത്തില്‍ മാപ്പു ചോദിച്ച് ദുല്‍ഖര്‍ സല്‍മാന്‍; സംഭവം ഇങ്ങനെ…

സുരേഷ് ഗോപി-ശോഭന താരജോഡികള്‍ തകര്‍ത്തഭിനയിച്ച വരനെ ആവശ്യമുണ്ട് എന്ന ചിത്രം ഓണ്‍ലൈനിലെത്തിയതോടെ ചിത്രത്തെ സംബന്ധിച്ച് ചില വിവാദങ്ങളും ഉയര്‍ന്നിരിക്കുകയാണ്. അനുവാദമില്ലാതെ തന്റെ ഫോട്ടോ സിനിമയില്‍ ഉപയോഗിച്ചു എന്ന യുവതിയുടെ പരാതിക്ക് പിന്നാലെ അടുത്ത വിവാദത്തില്‍ കുടുങ്ങിയിരിക്കുകയാണ് അനൂപ് സത്യന്റെ ആദ്യ ചിത്രം. ചിത്രത്തിലെ ഒരു രംഗം എല്‍ടിടിഇ നേതാവായിരുന്ന വേലുപ്പിള്ള പ്രഭാകരനെ അധിക്ഷേപിക്കുന്നതാണെന്ന പ്രചാരണമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. സുരേഷ് ഗോപി തന്റെ വളര്‍ത്തുനായയെ പ്രഭാകരാ എന്ന് വിളിക്കുന്ന രംഗം ചൂണ്ടിക്കാട്ടിയാണ് സമൂഹ മാധ്യമങ്ങളില്‍ വിദ്വേഷപ്രചരണം. ദുല്‍ഖര്‍ സല്‍മാനും അനൂപ് സത്യനുമെതിരേ രൂക്ഷമായ ആക്രമണമാണ് തമിഴ്നാട്ടില്‍ നിന്നുമുണ്ടാകുന്നത്. ചിത്രത്തില്‍ സുരേഷ് ഗോപി തന്റെ പട്ടിയെ പ്രഭാകരാ എന്നു വിളിക്കുന്ന രംഗമാണ് ഇപ്പോള്‍ വിവാദത്തിനിടയായിരിക്കുന്നത്. എന്നാല്‍ ഈ വിളി പട്ടണപ്രവേശം എന്ന സിനിമയില്‍ നിന്ന് കടമെടുത്തതാണെന്ന് ദുല്‍ഖര്‍ ഫേസ്ബുക്കില്‍ കുറിച്ചു. മനപൂര്‍വ്വം ആരെയും അധിക്ഷേപിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. പ്രഭാകരന്‍…

Read More