ഇ​ന്ത്യ​യു​ടെ അ​ന്ത​ക​ൻ! അ​മ്മ​യും മ​ക​നും പാ​ർ​ട്ടി ന​ട​ത്തു​ന്പോ​ൾ മ​ക​ളും മ​രു​മ​ക​നും സ്വ​ത്ത് കൈ​കാ​ര്യം ചെയ്യുന്നു; ​ ആഞ്ഞടിച്ച് നിർമല സീതാരാമൻ

സ്വ​ന്തം ലേ​ഖ​ക​ൻ

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യെ ഇ​ന്ത്യ​യു​ടെ അ​ന്ത​ക​ൻ എ​ന്നു വി​ശേ​ഷി​പ്പി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ൻ രം​ഗ​ത്ത്.

അ​മ്മ​യും മ​ക​നും പാ​ർ​ട്ടി ന​ട​ത്തു​ന്പോ​ൾ മ​ക​ളും മ​രു​മ​ക​നും സ്വ​ത്ത് കൈ​കാ​ര്യം ചെ​യ്യു​ക​യാ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ആ​ക്ഷേ​പി​ച്ചു.

പൊ​തു​ബ​ജ​റ്റി​ൽ ലോ​ക്സ​ഭ​യി​ൽ ന​ട​ന്ന ച​ർ​ച്ച​യ്ക്ക് മ​റു​പ​ടി പ​റ​യ​വേ​യാ​ണ് കേ​ന്ദ്ര ധ​ന​മ​ന്ത്രി നി​ർ​മ​ല സീ​താ​രാ​മ​ന്‍റെ ക​ട​ന്നാ​ക്ര​മ​ണം.

ഇ​പ്പോ​ൾ നാ​ലു​പേ​രാ​ണ് രാ​ജ്യ​ത്തെ നി​യ​ന്ത്രി​ക്കു​ന്ന​തെ​ന്നും നാം ​ര​ണ്ട്, ന​മു​ക്ക് ര​ണ്ട് എ​ന്ന​താ​ണ് ഇ​വ​രു​ടെ മു​ദ്രാ​വാ​ക്യ​മെ​ന്നും രാ​ഹു​ൽ ഗാ​ന്ധി ക​ഴി​ഞ്ഞ ദി​വ​സം ലോ​ക്സ​ഭ​യി​ൽ ആ​രോ​പി​ച്ചി​രു​ന്നു.

ഇ​തി​നു മ​റു​പ​ടി​യാ​യാ​ണ് കേ​ന്ദ്ര​മ​ന്ത്രി രാ​ഹു​ലി​നെ​തി​രേ ആ​ഞ്ഞ​ടി​ച്ച​ത് . ന​മ്മ​ൾ ര​ണ്ട്, ന​മ്മു​ടെ ര​ണ്ട് എ​ന്ന​തി​ന്‍റെ അ​ർ​ഥം, ര​ണ്ട് പേ​ർ പാ​ർ​ട്ടി ന​ട​ത്തു​ന്നു, മ​റ്റു ര​ണ്ടു​പേ​ർ- മ​ക​ളും മ​രു​മ​ക​നും സ്വ​ത്ത് നോ​ക്കി​ന​ട​ത്തു​ന്നു- ധ​ന​മ​ന്ത്രി പ​രി​ഹ​സി​ച്ചു.

ക​ാർ​ഷ​ിക നി​യ​മം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കോ​ണ്‍ഗ്ര​സ് ഇ​പ്പോ​ൾ ആ​വ​ശ്യ​മു​ന്ന​യി​ക്കു​ന്ന​ത് നേ​ര​ത്തെ പ​റ​ഞ്ഞ നി​ല​പാ​ടി​ൽ മ​ല​ക്കം മ​റി​ഞ്ഞ​ണെ​ന്നും കേ​ന്ദ്ര​മ​ന്ത്രി ആ​രോ​പി​ച്ചു.

ക​ർ​ഷ​ക​ർ​ക്ക് ന​ല്ല ആ​ദാ​യം ല​ഭി​ക്കാ​ൻ അ​വ​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ രാ​ജ്യ​ത്തെ​വി​ടെ​യും വി​റ്റ​ഴി​ക്കാ​ൻ അ​വ​സ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നാ​ണ് രാ​ഹു​ലും കോ​ണ്‍ഗ്ര​സ് നേ​താ​ക്ക​ളും നേ​ര​ത്തെ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്ന​ത്. ഇ​പ്പോ​ൾ അ​തു ന​ട​പ്പി​ലാ​ക്കി​യ​പ്പോ​ൾ അ​തി​നെ എ​തി​ർ​ക്കു​ന്നു.

പൊ​തു​ബ​ജ​റ്റി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ൾ പൂ​ർ​ത്തി​യാ​ക്കി​യ​തി​നു പി​ന്നാ​ലെ ബ​ജ​റ്റ് സ​മ്മേ​ള​ന​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ടം അ​വ​സാ​നി​പ്പി​ച്ച് ലോ​ക്സ​ഭ പി​രി​ഞ്ഞു. ഇ​നി​യും ര​ണ്ടാം​ഘ​ട്ട സ​മ്മേ​ള​ന​ത്തി​നാ​യി മാ​ർ​ച്ച് എ​ട്ടി​നു വീ​ണ്ടും ചേ​രും.

Related posts

Leave a Comment