‘ഒരു സർക്കാർ ഉത്പന്നം’ സിനിമയുടെ തിരക്കഥാകൃത്ത് നിസാം റാവുത്തർ അന്തരിച്ചു; ചിത്രം റി​ലീ​സ് ചെ​യ്യാ​ന്‍ ര​ണ്ടു​നാ​ള്‍ മാ​ത്രം ശേ​ഷി​ക്കെ​ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം

ഒ​രു സ​ർ​ക്കാ​ർ ഉ​ത്പ​ന്നം സി​നി​മ​യു​ടെ തി​ര​ക്ക​ഥാ​കൃ​ത്ത് നി​സാം റാ​വു​ത്ത​ർ(49) അ​ന്ത​രി​ച്ചു. പ​ത്ത​നം​തി​ട്ട ക​ട​മ്മ​നി​ട്ട സാ​മൂ​ഹ്യ ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ആ​യി​രു​ന്നു. ഹൃ​ദ​യാ​ഘാ​തം മൂ​ല​മാ​ണ് മ​ര​ണം സം​ഭ​വി​ച്ച​ത്.​

ഒ​രു സ​ര്‍​ക്കാ​ര്‍ ഉ​ല്‍​പ്പ​ന്നം റി​ലീ​സ് ചെ​യ്യാ​ന്‍ ര​ണ്ടു​നാ​ള്‍ മാ​ത്രം ശേ​ഷി​ക്കെ​യാ​ണ് നി​സാ​മി​ന്‍റെ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗം. സ​ക്ക​റി​യ​യു​ടെ ഗ​ർ​ഭി​ണി​ക​ൾ, ബോം​ബെ മി​ഠാ​യി എ​ന്ന സി​നി​മ​ക​ൾ​ക്കും നി​സാം തി​ര​ക്ക​ഥ​യൊ​രു​ക്കി​യി​ട്ടു​ണ്ട്.

ആ​ദ്യം സി​നി​മ​യു​ടെ പേ​ര് ഒ​രു ഭാ​ര​ത സ​ര്‍​ക്കാ​ര്‍ ഉ​ല്‍​പ​ന്നം എ​ന്നാ​യി​രു​ന്നു. എ​ന്നാ​ൽ സി​നി​മ​യു​ടെ പേ​രി​ൽ നി​ന്ന് ഭാ​ര​ത എ​ന്ന വാ​ക്ക് മാ​റ്റ​ണ​മെ​ന്ന് സെ​ൻ​സ​ർ ബോ​ർ​ഡ് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. പേ​ര് മാ​റ്റാ​തെ സെ​ൻ​സ​ർ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​ല്ലെ​ന്ന് സെ​ൻ​സ​ർ ബോ​ർ​ഡ് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചു. ട്രെ​യി​ല​ര്‍ പി​ന്‍​വ​ലി​ക്കാ​നും നി​ര്‍​ദേ​ശി​ച്ചു.

തു​ട​ർ​ന്ന് ഭാ​ര​ത എ​ന്ന വാ​ക്കി​നു മു​ക​ളി​ൽ ക​റു​ത്ത ക​ട​ലാ​സ് ഒ​ട്ടി​ച്ച് അ​ണി​യ​റ പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം ന​ട​ത്തി. ഭ​വാ​നി പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ നി​സാം റാ​വു​ത്ത​ർ എ​ഴു​തി ടി.​വി ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ഒ​രു സ​ർ​ക്കാ​ർ ഉ​ത്പ​ന്നം. സ​ർ​ക്കാ​രി​ന്‍റെ പു​രു​ഷ​വ​ന്ധ്യം​ക​ര​ണം പ​ദ്ധ​തി ഒ​രു കു​ടും​ബ​ത്തി​ലു​ണ്ടാ​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ളും അ​തി​ന്‍റെ ന​ർ​മ​ത്തി​ൽ ചാ​ലി​ച്ച ആ​ഖ്യാ​ന​വു​മാ​ണ് ചി​ത്ര​ത്തി​ന്‍റെ ഇ​തി​വൃ​ത്തം.

 

Related posts

Leave a Comment