വാ​ഗ​മ​ണ്ണി​ലെ നി​ശാ​പാ​ർ​ട്ടിയിൽ ലഹരിമരുന്നു ഉപയോഗവും: റി​സോ​ർ​ട്ട് സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റേ​ത്; ആളെ സംഘടിപ്പിച്ചത് സമൂഹമാധ്യമത്തിലൂടെ; അറസ്റ്റിലായവരിൽ 25 സ്ത്രീകളും

 

വാ​ഗ​മ​ൺ: വാ​ഗ​മ​ണ്ണി​ൽ നി​ശാ​പാ​ർ​ട്ടി സം​ഘ​ടി​പ്പി​ച്ച​ത് സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വി​ന്‍റെ റി​സോ​ർ​ട്ടി​ൽ. ഏ​ല​പ്പാ​റ മു​ന്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സി​പി​ഐ പ്രാ​ദേ​ശി​ക നേ​താ​വു​മാ​യ ഷാ​ജി കു​റ്റി​ക്കാ​ടി​ന്‍റേ​താ​ണ് റി​സോ​ര്‍​ട്ട്.

വാ​ഗ​മ​ണ്ണി​ലെ വ​ട്ട​പ​താ​ലി​ൽ പ്ര​ധാ​ന റോ​ഡി​ൽ നി​ന്ന് ഏ​റെ ഉ​ള്ളി​ലേ​ക്ക് ക​യ​റി സ്ഥി​തി ചെ​യ്യു​ന്ന ക്ലി​ഫ് ഇ​ൻ റി​സോ​ർ​ട്ടി​ലാ​ണ് റെ​യ്ഡ് ന​ട​ന്ന​ത്. സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ള്‍ വ​ഴി വി​വ​ര​ങ്ങ​ള്‍ കൈ​മാ​റി​യാ​ണ്‌ ഇ​ത്ത​രം ഒ​രു പാ​ര്‍​ട്ടി വാ​ഗ​മ​ണ്ണി​ല്‍ സം​ഘ​ടി​പ്പി​ച്ച​ത്.

ഞാ​യാ​റാ​ഴ്ച രാ​ത്രി പോ​ലീ​സ് ന​ട​ത്തി​യ റെ​യ്ഡി​ല്‍ വ​ന്‍ ല​ഹ​രി​മ​രു​ന്നു ശേ​ഖ​ര​വും ഇ​വി​ടെ നി​ന്നും പി​ടി​ച്ചെ​ടു​ത്തി​രു​ന്നു. സം​ഭ​വ​ത്തി​ൽ 60 പേ​ർ പി​ടി​യി​ലാ​യെ​ന്നാ​ണ് വി​വ​രം. അ​റ​സ്റ്റി​ലാ​യ​വ​രി​ൽ 25 സ്ത്രീ​ക​ളും ഉ​ൾ​പ്പെ​ട്ടി​ട്ടു​ണ്ട്.

എ​ൽ​എ​സ്ഡി​യും ഹെ​റോ​യി​നും ക​ഞ്ചാ​വും ഉ​ൾ​പ്പെ​ടെ​യു​ള്ള ല​ഹ​രി വ​സ്തു​ക്ക​ളും ഇ​വി​ടെ നി​ന്ന് പി​ടി​ച്ചെ​ടു​ത്തു. എ​സ്പി​ക്ക് ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തേ​ത്തു​ട​ർ​ന്നാ​യി​രു​ന്നു റെ​യ്ഡ്.

Related posts

Leave a Comment