അ​തി​വേ​ഗ കോ​വി​ഡ്; ലോകം വീണ്ടും ഭീതിയിൽ; രാജ്യത്ത് ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​ടി​യ​ന്ത​ര യോ​ഗം വി​ളി​ച്ചു

 

ന്യൂ​ഡ​ൽ​ഹി: യു​കെ‍​യി​ൽ അ​തി​വേ​ഗം പ​ട​രു​ന്ന പു​തി​യ ത​രം കൊ​റോ​ണ വൈ​റ​സ് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ഇ​ന്ത്യ​യി​ലും മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. കേ​ന്ദ്ര ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം ഇ​തു സം​ബ​ന്ധി​ച്ച് ച​ർ​ച്ച ചെ​യ്യാ​ൻ ഇ​ന്ന് യോ​ഗം വി​ളി​ച്ചു.

ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് ഹെ​ൽ​ത്ത് സ​ർ​വീ​സ​സ് (ഡി​ജി​എ​ച്ച്എ​സ്) അ​ധ്യ​ക്ഷ​നാ​യ ജോ​യി​ന്‍റ് മോ​ണി​റ്റ​റിം​ഗ് ഗ്രൂ​പ്പ് രാ​വി​ലെ 10 ന് ​യോ​ഗം ചേ​രും.

യു​കെ​യി​ൽ നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ നി​രോ​ധി​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഇ​ന്ത്യ ന​യ​പ​ര​മാ​യ തീ​രു​മാ​നം എ​ടു​ത്തി​ട്ടി​ല്ല. എ​ന്നാ​ൽ ഇ​ക്കാ​ര്യം ഗൗ​ര​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് അ​റി​യു​ന്ന​ത്.

മോ​ണി​റ്റ​റിം​ഗ് ഗ്രൂ​പ്പി​ലെ അം​ഗ​മാ​യ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന​യി​ലെ ഇ​ന്ത്യ​യു​ടെ പ്ര​തി​നി​ധി റോ​ഡെ​റി​ക്കോ എ​ച്ച് ഒ​ഫ്രി​നും ഇ​ന്ന് ചേ​രു​ന്ന യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ൾ യാ​ത്രാ നി​രോ​ധ​നം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. അ​യ​ർ​ല​ൻ​ഡ്, ജ​ർ​മ​നി, ഫ്രാ​ൻ​സ്, ഇ​റ്റ​ലി, നെ​ത​ർ​ല​ൻ​ഡ്സ്, ബെ​ൽ​ജി​യം എ​ന്നീ രാ​ജ്യ​ങ്ങ​ളെ​ല്ലാം യു​കെ​യി​ൽ​നി​ന്നു​ള്ള വി​മാ​ന​സ​ർ​വീ​സ് നി​ർ​ത്തി​വ​ച്ചു.

കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ യൂ​റോ​പ്യ​ൻ യൂ​ണി​യ​ൻ യോ​ഗം ചേ​രു​ന്നു​ണ്ട്. യു​കെ​യി​ലെ സാ​ഹ​ച​ര്യം നി​രീ​ക്ഷി​ച്ചു വ​രു​ക​യാ​ണെ​ന്ന് ലോ​കാ​രോ​ഗ്യ സം​ഘ​ട​ന അ​റി​യി​ച്ചു.

യു​കെ​യി​ൽ ക​ണ്ടെ​ത്തി​യ ജ​നി​ത​ക​മാ​റ്റം സം​ഭ​വി​ച്ച ഈ ​വൈ​റ​സ് അ​തി​വേ​ഗം മ​നു​ഷ്യ​രി​ൽ പ​ട​രു​മെ​ങ്കി​ലും എ​ത്ര​ത്തോ​ളം അ​പ​ക​ട​കാ​രി​യാ​ണെ​ന്ന് വ്യ​ക്ത​മ​ല്ല.

ഇ​തേ വൈ​റ​സ് നെ​ത​ർ​ല​ൻ​ഡ്സ്, ഡെ​ൻ​മാ​ർ​ക്ക്, ഓ​സ്ട്രേ​ലി​യ രാ​ജ്യ​ങ്ങ​ളി​ലെ കോ​വി​ഡ്-19 രോ​ഗി​ക​ളി​ൽ‌ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ല​ണ്ട​ൻ ഉ​ൾ​പ്പെ​ടു​ന്ന തെ​ക്കു-​പ​ടി​ഞ്ഞാ​റ​ൻ ഇം​ഗ്ല​ണ്ടി​ലാ​ണ് പു​തി​യ കൊ​റോ​ണ വൈ​റ​സ് കൂ​ടു​ത​ലാ​യി കാ​ണ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment