യാത്രയ്ക്കിടയില്‍ പരിചയപ്പെട്ടു, പ്രണയമായി, ഒടുവില്‍ പീഡനവും; ബ​സ് ക്ലീ​ന​ർ അ​റ​സ്റ്റി​ൽ; പ്ര​തി​ക്ക് ഭാ​ര്യ​യും മൂ​ന്നു കു​ട്ടി​ക​ളും


കാ​ഞ്ഞാ​ർ: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി അ​റ​സ്റ്റി​ൽ. മ​ന്നാം​ക​ണ്ടം ചാ​റ്റു​പാ​റ കു​ടി​യി​ൽ മ​നു (26)വി​നെ​യാ​ണ് കാ​ഞ്ഞാ​ർ പോ​ലീ​സ് അ​റസ്റ്റ് ചെ​യ്ത​ത്. സ്വ​കാ​ര്യ ബ​സി​ലെ ക്ലീ​ന​റാ​യി ജോ​ലി ചെ​യ്യു​ക​യാ​ണ് പ്ര​തി.

തൊ​ടു​പു​ഴ​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ഡി​ഗ്രി പ​ഠ​ന​ത്തി​നു പോ​കു​ന്ന, യാ​ത്ര​യ്ക്കി​ട​യി​ൽ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്.

വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ്ര​തി​യു​ടെ അ​ടി​മാ​ലി​യി​ലു​ള്ള വീ​ട്ടി​ലും ജ്യേഷ്ഠ​ന്‍റെ വീ​ട്ടി​ലും ഇ​ടു​ക്കി​യി​ലെ ഒ​രു ലോ​ഡ്ജി​ലും പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലും​വ​ച്ച് ക​ഴി​ഞ്ഞ മൂ​ന്നു​വ​ർ​ഷ​മാ​യി നി​ര​ന്ത​രം പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന് പ്ര​തി​യോ​ട് യു​വ​തി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ഴാ​ണ് പ്ര​തി​ക്ക് ഭാ​ര്യ​യും മൂ​ന്നു കു​ട്ടി​ക​ളും ഉ​ണ്ടെ​ന്ന വി​വ​രം അ​റി​യു​ന്ന​ത്.

തു​ട​ർ​ന്ന് ഇ​വ​രു​ടെ പ​രാ​തി​യി​ൽ കാ​ഞ്ഞാ​ർ പോ​ലീ​സ് കേ​സെ​ടു​ത്ത് സി​ഐ വി​കെ. ശ്രീ​ജേ​ഷി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡു​ചെ​യ്തു.

Related posts

Leave a Comment