പ്രസവമുറിയില്‍ കുഞ്ഞിനൊപ്പം സെല്‍ഫിയെടുത്ത് നിത്യാ മേനോന്‍; സംഭവത്തിന്റെ സത്യാവസ്ഥ അന്വേഷിച്ച് ആരാധകര്‍; വൈറലാകുന്ന സെല്‍ഫിക്കു പിന്നില്‍…

 

നിത്യാമേനോന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റു ചെയ്ത സെല്‍ഫിയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം.ആശുപത്രിയിലെ വേഷവുമണിഞ്ഞ് ലേബര്‍ റൂമില്‍ കുഞ്ഞുമൊത്തുള്ള നിത്യയുടെ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. നിത്യയ്‌ക്കെന്നാ ലേബര്‍ റൂമില്‍ കാര്യമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്.

തമിഴ് ചിത്രം മെര്‍സലിന്റെ ഷൂട്ടിംഗിനിടെ നിത്യ കുഞ്ഞിനുമൊപ്പം സെല്‍ഫിയെടുക്കുന്ന ചിത്രം അണിയറ പ്രവര്‍ത്തകരില്‍ ഒരാള്‍ പകര്‍ത്തി. ആ ചിത്രമാണ് ഇപ്പോള്‍ വൈറലായികൊണ്ടിരിക്കുന്നത്. വിജയുടെ ദളപതി എന്ന അച്ഛന്‍ കഥാപാത്രത്തിന്റെ ഭാര്യ ഐശ്വര്യയായി വേഷമിട്ടത് നിത്യ മേനോനാണ്. ചിത്രത്തിലെ ലേബര്‍ റൂം രംഗങ്ങള്‍ യൂട്യൂബില്‍ പ്രചരിക്കുന്നത്. ഇതിനിടയ്ക്കാണ് നിത്യയുടെ സെല്‍ഫിയും എത്തിയിരിക്കുന്നത്. നായകന്‍ ദളപതിക്കും വില്ലന്‍ എസ്.ജെ. സൂര്യക്കുമൊപ്പം ഏറെ പ്രശംസനീയമായ അഭിനയമാണ് നിത്യ കാഴ്ച വച്ചത്.

Related posts