ഇവിടിങ്ങനാണു ഭായ്..! നോ പാർക്കിംഗിൽ കിടന്ന് ഇരയെ പിടിക്കുന്ന പോലീസ്; നിയം പാലിക്കാതെയുളള പോലീസിന്‍റെ ഇരപിടിത്തം ഇവിടുത്തെ സ്ഥിരം കാഴ്ചയെന്ന് നാട്ടുകാർ

noparkingകോ​ഴി​ക്കോ​ട്:  കോ​ട്ട​പ്പറ​ന്പ് ആ​ശു​പ​ത്രി​ക്കു​മു​ൻ​വ​ശ​ത്ത്  “നോ-​പാ​ർ​ക്കിം​ഗ്’ ബോ​ർ​ഡി​നു മു​ന്നി​ൽ  ട്രാ​ഫി​ക് പോ​ലീ​സി​ന് വാ​ഹ​നം നി​ർ​ത്താം. തൊട്ട് എതി​ർ​വ​ശ​ത്തു​നി​ർ​ത്തി​യ വാ​ഹ​ന​ങ്ങ​ൾ​ക്ക് ച​ങ്ങ​ല​യി​ടാ​നാ​ണ് നി​യ​മം കാ​റ്റി​ൽ പ​റ​ത്തി​യു​ള്ള പോ​ലീ​സി​ന്‍റെ ഈ  ​ന​ട​പ​ടി.  ന​ഗ​ര​ത്തി​ൽ  കോ​ട്ട​പ്പ​റ​ന്പി​ൽ മാ​ത്ര​മ​ല്ല,  പാ​ര​ഗ​ണ്‍ ഹോ​ട്ട​ലി​നു മു​ന്പിലും   “നോ-​പാ​ർ​ക്കിം​ഗ്’ സ്ഥ​ല​ത്ത് പോ​ലീ​സ് വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യിടു​ന്ന​ത് പ​തി​വാ​ണ്.​ ഭ​ക്ഷ​ണം ക​ഴി​ക്കാ​നും മ​റ്റു​മാ​ണി​ത്.

മ​റ്റി​ട​ങ്ങ​ളി​ൽ ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ അ​ന​ധി​കൃ​ത​ പാ​ർ​ക്കിംഗ് എ​ന്ന പേ​രി​ൽ ച​ങ്ങ​ല​യി​ട്ട്  വാ​ഹ​ന ഉ​ട​മ​ക​ളോ​ട് സ്റ്റേ​ഷ​നു​ക​ളി​ൽ എ​ത്താ​ൻ  ആ​വ​ശ്യ​പ്പെ​ടു​ന്പോ​ഴാ​ണ് തി​ര​ക്കേ​റി​യ ഇ​ട​ങ്ങ​ളി​ൽ  പോ​ലീ​സ് വാ​ഹ​നം മ​ണി​ക്കൂ​റു​ക​ളോ​ളം നി​ർ​ത്തി​യി​ടു​ന്ന​ത്.

Related posts