മ​രി​ക്കാ​ൻ സ​മ​യ​മി​ല്ല..!  മനുഷ്യന്‍റെ അന്ധകനായി കോവിഡ് 19 വൈറസ്; ആരാധകരെ നിരാശരാക്കി ക്രെ​യ്ഗി​ന്‍റെ അ​വ​സാ​ന ബോ​ണ്ട് വേഷം പുറത്തിറങ്ങാൻ ഇനിയും വൈകും

ല​ണ്ട​ൻ: പു​തി​യ ജെ​യിം​സ് ബോ​ണ്ട് ചി​ത്ര​മാ​യ “നോ ​ടൈം ടു ​ഡൈ’ റി​ലീ​സ് വീ​ണ്ടും വൈ​കും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് വീ​ണ്ടും റീ​ലീ​സ് നീ​ട്ടു​ന്ന​ത്. അ​ടു​ത്ത വ​ർ​ഷം ഏ​പ്രി​ൽ ര​ണ്ട് വ​രെ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് നീ​ട്ടു​ക​യാ​ണെ​ന്ന് നി​ർ​മാ​ണ ക​മ്പ​നി അ​റി​യി​ച്ചു.

നേ​ര​ത്തെ ന​വം​ബ​റോ​ടെ ചി​ത്രം റി​ലീ​സ് ചെ​യ്യാ​നാ​വു​മെ​ന്നാ​യി​രു​ന്നു വ്യ​ക്ത​മാ​ക്കി​യി​രു​ന്ന​ത്. എ​ന്നാ​ൽ ലോ​ക​ത്താ​കെ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് തീ​രു​മാ​നം.

കാ​ല​താ​മ​സം ആ​രാ​ധ​ക​രെ നി​രാ​ശ​പ്പെ​ടു​ത്തു​മെ​ന്ന് ത​ങ്ങ​ൾ മ​ന​സി​ലാ​ക്കു​ന്നു. എ​ന്നാ​ൽ “നോ ​ടൈം ടു ​ഡൈ’ അ​ടു​ത്ത വ​ർ​ഷം റി​ലീ​സ് ചെ​യ്യാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും സി​നി​മ​യു​ടെ വെ​ബ്സൈ​റ്റി​ൽ പ​റ​യു​ന്നു.

കാ​രി ജോ​ജി ഫു​ക്വാ​ങ്ക​യാ​ണ് പു​തി​യ ബോ​ണ്ട് സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സി​നി​മ തു​ട​ങ്ങി​യ​പ്പോ​ള്‍ മു​ത​ല്‍ ദൗ​ര്‍​ഭാ​ഗ്യ​ങ്ങ​ളാ​യി​രു​ന്നു. ആ​ദ്യ സം​വി​ധാ​യ​ക​ന്‍ ഡാ​നി ബോ​യ​ല്‍ ഇ​ട​യ്ക്ക് ചി​ത്രീ​ക​ര​ണം ഉ​പേ​ക്ഷി​ച്ചു പോ​യ​തി​നാ​ല്‍ ഷൂ​ട്ടി​ങ് മാ​സ​ങ്ങ​ളോ​ളം ത​ട​സ​പ്പെ​ട്ടു. അ​തി​ന് പി​ന്നാ​ലെ ആ​ക്‌​ഷ​ൻ രം​ഗം ചെ​യ്യു​ന്ന​തി​നി​ടെ ഡാ​നി​യ​ല്‍ ക്രെ​യ്ഗി​ന് അ​പ​ക​ടം പ​റ്റി.

ജെ​യിം​സ് ബോ​ണ്ട് സീ​രി​സി​ലെ 25-ാം ചി​ത്ര​മാ​ണ് ‘നോ ​ടൈം ടു ​ഡൈ. ഡാ​നി​യ​ല്‍ ക്രെ​യ്ഗ് അ​വ​സാ​ന​മാ​യി ബോ​ണ്ടി​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്ന ചി​ത്ര​മെ​ന്ന പ്ര​ത്യേ​ക​ത​യും ഇ​തി​നു​ണ്ട്.

ത​ട്ടി​ക്കൊ​ണ്ടു പോ​ക​ലി​നി​ര​യാ​യ ഒ​രു ശാ​സ്ത്ര​ജ്ഞ​നെ ര​ക്ഷി​ക്കാ​നു​ള്ള സു​ഹൃ​ത്തി​ന്‍റെ ആ​വ​ശ്യം സ്വീ​ക​രി​ച്ച് ജ​മൈ​ക്ക​യി​ല്‍ ബോ​ണ്ട് എ​ത്തു​ന്ന​താ​ണ് ചി​ത്രം.
‌‌
ജ​മൈ​ക്ക​യ്ക്കു പു​റ​മേ നോ​ര്‍​വേ, ഇ​റ്റ​ലി, ഇം​ഗ്‌​ള​ണ്ട്, സ്‌​കോ​ട്‌​ല​ന്‍റി​ലെ ഉ​യ​ര്‍​ന്ന പ്ര​ദേ​ശ​ങ്ങ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ചി​ത്രീ​ക​ര​ണം. പി​യേ​ഴ്‌​സ് ബ്രോ​സ്‌​ന​നു ശേ​ഷം ഏ​റ്റ​വും കൂ​ടു​ത​ല്‍ ബോ​ണ്ട് ചി​ത്ര​ങ്ങ​ളി​ല്‍ നാ​യ​ക​നാ​യ ക്രെ​യ്ഗി​ന്‍റെ അ​വ​സാ​ന ബോ​ണ്ട് വേ​ഷ​മാ​ണ് ഇ​ത്.

Related posts

Leave a Comment