നൊമ്പരമെ​ഴു​തി​യ മ​ഴ​യേ.. സോ​ഷ്യ​ൽ​മീ​ഡി​യ കീ​ഴ​ട​ക്കു​ന്നു; പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ർ​ക്ക് സാ​ന്ത്വ​ന​മാ​യി ഒ​രു പ​റ്റം ക​ലാ​കാ​ര​ന്മാ​ർ  ഒരുക്കിയ ഗാനമാണ് തരംഗമായി മാറിയത്

കൊ​ച്ചി: പ്ര​ള​യ ദു​രി​ത​ബാ​ധി​ത​ർ​ക്കു സാ​ന്ത്വ​ന​മാ​യി ഒ​രു പ​റ്റം ക​ലാ​കാ​ര​ന്മാ​ർ പു​റ​ത്തി​റ​ക്കി​യ നൊ​ന്പ​ര​മെ​ഴു​തി​യ മ​ഴ​യേ എ​ന്ന ഗാ​നം ഹി​റ്റാ​കു​ന്നു. കെ.​എ​സ്. ചി​ത്ര​യും എ. ​ഹ​രി​ഹ​ര​നും ചേ​ർ​ന്നു പാ​ടി​യി​രി​ക്കു​ന്ന ഗാ​നം കേ​ര​ള ആ​ർ​ട്ട് ലൗ​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ട്ര​സ്റ്റാ​ണ് അ​വ​ത​രി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

ലാ​ലു ജോ​സ​ഫ് നി​ർ​മാ​ണം നി​ർ​വ​ഹി​ച്ചി​രി​ക്കു​ന്ന ഈ ​ഗാ​ന​ത്തി​ന്‍റെ വ​രി​ക​ൾ എ​ഴു​തി​യ​ത് ജോ​യ് ത​മ്മ​ന​മാ​ണ്. സു​ഭാ​ഷ് അ​ഞ്ച​ൽ സം​വി​ധാ​നം ഒ​രു​ക്കി​യ ഗാ​ന​ത്തി​ന് റോ​ണി റാ​ഫേ​ൽ സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്നു. ദു​രി​ത ബാ​ധി​ത​ർ​ക്കു പ്ര​ചോ​ദ​നം ആ​കു​ക​യെ​ന്ന ഉ​ദ്ദേ​ശ​മാ​ണു പാ​ട്ടി​ന്‍റെ നി​ർ​മാ​ണ​ത്തി​നു പി​ന്നി​ലെ​ന്നു ഗാ​ന​ത്തി​ന്‍റെ നി​ർ​മാ​താ​വ് ലാ​ലു ജോ​സ​ഫ് പ​റ​യു​ന്നു.

ന​മ്മ​ളെ​ല്ലാ​രും ഇ​റ​ങ്ങു​ക​യ​ല്ലേ എ​ന്നു​ള്ള ചോ​ദ്യം മു​ഖ്യ​മ​ന്ത്രി​യി​ൽ​നി​ന്നും ഉ​ണ്ടാ​യ​പ്പോ​ൾ ക​ലാ​കാ​ര​ന്മാ​രെ​ന്ന നി​ല​യ്ക്കു ത​ങ്ങ​ളെ​ക്കൊ​ണ്ട് എ​ന്തു​ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നാ​ണ് ആ​ദ്യം ആ​ലോ​ചി​ച്ച​ത്. ഇ​തേ​ത്തു​ട​ർ​ന്ന് ആ​ല​പ്പു​ഴ​യി​ലെ വി​വി​ധ ദു​രി​താ​ശ്വാ​സ ക്യാ​ന്പ​ക​ളി​ൽ ഓ​ഗ​സ്റ്റ് 21 മു​ത​ൽ ജോ​സി ആ​ല​പ്പു​ഴ​യു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ സാ​ന്ത്വ​ന സം​ഗീ​ത പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു തു​ട​ങ്ങി.

തു​ട​ർ​ന്ന് കെ.​എ​സ്. ചി​ത്ര അ​ട​ക്ക​മു​ള്ള നി​ര​വ​ധി ഗാ​യ​ക​രാ​ണ് ഈ ​ഉ​ദ്യ​മ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ​ത്.തി​രു​വ​ന​ന്ത​പു​ര​ത്തും ആ​ല​പ്പു​ഴ​യി​ലു​മാ​യി നി​ര​വ​ധി ക്യാ​ന്പു​ക​ളി​ലെ​ത്തി ദു​രി​ത ബാ​ധി​ത​രെ കാ​ണാ​നും അ​വ​ർ​ക്കു​വേ​ണ്ടി പാ​ടാ​നും ക​ഴി​ഞ്ഞു.

ദു​രി​ത ബാ​ധി​ത​ർ​ക്ക് സാ​ന്ത്വ​ന​വും പ്ര​ചോ​ദ​ന​വു​മാ​കു​ന്ന ഒ​രു പാ​ട്ട് ഉ​ണ്ടാ​ക്കി​യാ​ൽ എ​ന്താ​ണെ​ന്ന് കെ.​എ​സ്.​ചി​ത്ര​യാ​ണ് ചോ​ദി​ച്ച​ത്. അ​ങ്ങ​നെ​യാ​ണ് ഈ ​പാ​ട്ട് ഉ​ണ്ടാ​യ​തെ​ന്നും ഇ​വ​ർ പ​റ​യു​ന്നു. എ​ന്താ​യാ​ലും യൂ ​ട്യൂ​ബി​ൽ ഇ​തി​നോ​ട​കം നി​ര​വ​ധി​പേ​രാ​ണ് ഈ ​ഗാ​നം ക​ണ്ടി​ട്ടു​ള്ള​ത്.

Related posts