എന്നെ തെറ്റിദ്ധരിച്ചവരോട് എനിക്ക് ഒന്നേ പറയാനുള്ളൂ ! പ്രണയത്തിലാണോയെന്ന് ചോദിച്ചവര്‍ക്ക് തൃപ്തി നല്‍കുന്ന മറുപടിയുമായി നൂറിന്‍ ഷെരീഫ്…

അഡാര്‍ ലവ് എന്ന ചിത്രത്തിലൂടെ മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് നൂറിന്‍ ഷെരീഫ്. അഡാര്‍ ലവിനു പിന്നാലെ പിന്നാലെ ചങ്ക്‌സ്,ധമാക്ക തുടങ്ങിയ ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു. മലയാളത്തിന് പുറമേ തെലുങ്കിലും കന്നഡത്തിലുമൊക്കെയായി സിനിമാലോകത്ത് നൂറിന്‍ സജീവമാണ്. ഉണ്ണിമുകുന്ദനൊപ്പമുളള ചോക്ലേറ്റ് ആണ് താരത്തിന്റെ റിലീസിനൊരുങ്ങുന്ന മലയാളം ചിത്രം. മോഡലിംഗ് രംഗത്തും തിരക്കുള്ള താരമാണ് നൂറിന്‍.

താരം കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ചിത്രം ആരാധകര്‍ക്കിടയിലും സിനിമാലോകത്തും ഏറെ ചര്‍ച്ചയായിരുന്നു. കൈകോര്‍ത്ത് പിടിച്ചിരിക്കുന്ന ചിത്രവും വാക്കുകളും നൂറില്‍ പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്നതായിരുന്നു. ഇതോടെ നൂറില്‍ പ്രണയത്തിലാണെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചു. സംഭവം വലിയ ചര്‍ച്ചയായതോടെ സത്യാവസ്ഥ തുറന്നുപറയുകയാണ് നൂറിന്‍. ഒരു പുരുഷന്റെ ഹാന്‍ഡ് മേക്കപ്പ് അനുകരിക്കാന്‍ ശ്രമിച്ചതായിരുന്നു ഞാന്‍. ആദ്യമായാണ് മേക്കപ്പിലുള്ള എന്റെ അഭിരുചി ഞാന്‍ പരീക്ഷിക്കുന്നത്. അത് വലിയ വിജയമാകുകയും ചെയ്തു. എന്നെ തെറ്റിദ്ധരിച്ചവരോട് ഒരു വാക്ക്. ഞാന്‍ എന്നെ നന്നായി സ്നേഹിക്കുന്നു. അത് ലോകത്തോട് തുറന്നുപറയുന്നതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ് നൂറില്‍ കുറിച്ചു. ആരാധകര്‍ക്കെല്ലാം തൃപ്തിയാവുകയും ചെയ്തു.

Related posts