ശാ​സ്ത്ര​മ​ല്ല വി​ശ്വാ​സ​മാ​ണു വ​ലു​ത്; ഗ​ണ​പ​തി​യെ​ക്കു​റി​ച്ചു​ള്ള സ്പീ​ക്ക​റു​ടെ പ​രാ​മ​ർ​ശം “ത​റ​ച്ച​ത് ച​ങ്കി​ൽ’; മാ​പ്പു പ​റ​യണമെന്ന് സുകുമാരൻ നായർ

ച​ങ്ങ​നാ​ശേ​രി: ഹൈ​ന്ദ​വ​രു​ടെ ആ​രാ​ധ​നാ​മൂ​ർ​ത്തി​യാ​യ ഗ​ണ​പ​തി​യെ​ക്കു​റി​ച്ചു​ള്ള നി​യ​മ​സ​ഭാ സ്പീ​ക്ക​ർ എ.​എ​ൻ. ഷം​സീ​ർ ന​ട​ത്തി​യ പ്ര​സ്താ​വ​ന ഹൈ​ന്ദ​വ ജ​ന​ത​യു​ടെ ച​ങ്കി​ലാ​ണ് ത​റ​ച്ച​തെ​ന്നും സ്പീ​ക്ക​ർ മാ​പ്പു പ​റ​യാ​തെ വി​ട്ടു​വീ​ഴ്ച​യി​ല്ലെ​ന്നും എ​ൻ​എ​സ്എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ.

ഇ​ക്കാ​ര്യ​ത്തി​ല്‍ ബി​ജെ​പി​ക്കും ആ​ര്‍​എ​സ്എ​സി​നും ഒ​പ്പ​മാ​ണ് എ​ന്‍​എ​സ്എ​സ്. ശാ​സ്ത്ര​മ​ല്ല വി​ശ്വാ​സ​മാ​ണു വ​ലു​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഷം​സീ​റി​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ന് പി​ന്നി​ല്‍ ഹൈ​ന്ദ​വ​വി​രോ​ധ​മാ​ണ്. കേ​ര​ള​ത്തി​ൽ എ​ല്ലാ മ​ത​ങ്ങ​ളെ സ്നേ​ഹി​ച്ചു​കൊ​ണ്ടും അ​വ​ര​വ​രു​ടെ ആ​രാ​ധ​ന​യെ ശ​രി​വ​ച്ചു​കൊ​ണ്ടും മു​ന്നോ​ട്ടു​പോ​കു​ന്ന പാ​ര​മ്പ​ര്യ​മാ​ണ് ഹൈ​ന്ദ​വ​രു​ടേ​ത്.

എ​ന്നാ​ൽ ആ​രാ​ധി​ക്കു​ന്ന ഈ​ശ്വ​ര​നെ നി​ന്ദ്യ​വും നീ​ച​വു​മാ​യി അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ ഒ​രു​ത​ര​ത്തി​ലും വി​ട്ടു​വീ​ഴ്ച​യി​ല്ലാ​ത്ത എ​തി​ർ​പ്പി​നെ നേ​രി​ടേ​ണ്ടി വ​രും.

നൂ​റ്റാ​ണ്ടു​ക​ളാ​യി നി​ല​നി​ല്‍​ക്കു​ന്ന വി​ശ്വാ​സ​ങ്ങ​ളെ ശാ​സ്ത്രീ​യ​ത​യു​ടെ പേ​രു​പ​റ​ഞ്ഞ് ത​ള്ളു​ന്ന​തും അ​ധി​ക്ഷേ​പി​ക്കു​ന്ന​തും മ​ത​വി​ശ്വാ​സ​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണ്.

എ​ന്‍​എ​സ്എ​സി​നും ത​നി​ക്കു​മെ​തി​രേ സി​പി​എം നേ​താ​വ് എ.​കെ. ബാ​ല​ന്‍ ന​ട​ത്തി​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി അ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു.

എ​ൻ​എ​സ്എ​സ് ആ​ഹ്വാ​നം ചെ​യ്ത വി​ശ്വാ​സ സം​ര​ക്ഷ​ണ ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വാ​ഴ​പ്പ​ള്ളി മ​ഹാ​ദേ​വ​ക്ഷേ​ത്ര ദ​ർ​ശ​ന​ത്തി​ന് എ​ത്തി​യ​ശേ​ഷം മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​രോ​ടു പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

എ​ന്‍​എ​സ്എ​സ് പ്ര​വ​ര്‍​ത്ത​ക​രും വി​ശ്വാ​സി​ക​ളും അ​വ​ര​വ​രു​ടെ വീ​ടി​ന​ടു​ത്തു​ള്ള ഗ​ണ​പ​തി​ക്ഷേ​ത്ര​ത്തി​ല്‍ വ​ഴി​പാ​ടു​ക​ള്‍ ന​ട​ത്തി​യാ​ണ് ദി​നാ​ച​ര​ണം.

സ്പീ​ക്ക​ര്‍ മാ​പ്പു​പ​റ​യ​ണ​മെ​ന്ന ആ​വ​ശ്യ​ത്തെ ബ​ന്ധ​പ്പെ​ട്ട​വ​ര്‍ നി​സാ​ര​വ​ത്ക​രി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് എ​ന്‍​എ​സ്എ​സ് പ്ര​തി​ഷേ​ധം ക​ടു​പ്പി​ച്ച​ത്.

ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് പ്ര​കോ​പ​ന​പ​ര​വും മ​ത​വി​ദ്വേ​ഷ​ജ​ന​ക​വു​മാ​യ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കാ​ന്‍ പാ​ടി​ല്ലെ​ന്ന് എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

Related posts

Leave a Comment