പ​രി​ഷ്ക​രി​ച്ച സ്വ​കാ​ര്യ​താ ന​യം അം​ഗീ​ക​രി​പ്പി​ക്കു​ന്ന​തി​നാ​യി വാട്സ്ആപ് കൗശലവിദ്യകൾ പ്രയോഗിക്കുന്നു! പു​തി​യ ന​യ​ത്തി​ന്‍റെ പേ​രി​ൽ നടക്കുന്നത്‌ ചൂഷണമോ?

ന്യൂ​ഡ​ൽ​ഹി: പ​രി​ഷ്ക​രി​ച്ച സ്വ​കാ​ര്യ​താ ന​യം അം​ഗീ​ക​രി​പ്പി​ക്കു​ന്ന​തി​നാ​യി വാ​ട്സ്ആ​പ് ഉ​പ​യോ​ക്താ​ക്ക​ളി​ൽ കൗ​ശ​ല​വി​ദ്യ​ക​ൾ പ്ര​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ.

വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ സ്വ​കാ​ര്യ​ത ന​യ​ത്തെ ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​യി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വാ​ട്സ്ആ​പ് ജ​നു​വ​രി​യി​ൽ കൊ​ണ്ടു​വ​ന്ന പ​രി​ഷ്ക​രി​ച്ച സ്വ​കാ​ര്യ​ത ന​യ​ത്തി​നെ​തി​രേ വ്യാ​പ​ക വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു.

ഇ​തു​സം​ബ​ന്ധി​ച്ച കേ​സി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ന്ന​ലെ പു​തി​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ച​ത്.

രാ​ജ്യ​ത്ത് ഡേ​റ്റ സം​ര​ക്ഷ​ണ നി​യ​മം നി​ല​വി​ൽ വ​രു​ന്ന​തി​നു മു​ന്പ് വാ​ട്സ്ആ​പ്പി​ന്‍റെ സ്വ​കാ​ര്യ​ത ന​യം അം​ഗീ​ക​രി​പ്പി​ക്കാ​നാ​ണ് നീ​ക്കം. പു​തി​യ ന​യ​ത്തി​ന്‍റെ പേ​രി​ൽ ചൂ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്.

ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത ന​യം അം​ഗീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് വാ​ട്സ്ആ​പ് നി​ര​ന്ത​രം നോ​ട്ടി​ഫി​ക്കേ​ഷ​ൻ അ​യ​യ്ക്കു​ക​യാ​ണ്.

ഉ​പ​യോ​ക്താ​ക്ക​ൾ ഇ​ത് അം​ഗീ​ക​രി​ക്കു​ന്ന​തോ​ടെ വി​വ​ര​ങ്ങ​ൾ വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു.

ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​മേ​ധ​യാ​യു​ള്ള അ​നു​മ​തി​യി​ല്ലാ​തെ വി​വ​ര​ങ്ങ​ൾ ഫേ​സ്ബു​ക്കു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​ത് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണം.

ഇ​ക്കാ​ര്യ​ത്തി​ൽ കൗ​ശ​ല​ത്തി​ലൂ​ടെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ​മ്മ​തം നേ​ടി​യെ​ടു​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള നോ​ട്ടി​ഫി​ക്കേ​ഷ​ൻ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് അ​യ​യ്ക്കു​ന്ന​ത് ത​ട​യ​ണ​മെ​ന്നും കേ​ന്ദ്രം ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment