ചാഞ്ഞാടി, ചെരിഞ്ഞാടി, ഒടുവില്‍ വീണ് പോയി! നഴ്‌സറി ക്ലാസില്‍ ഉറക്കം തൂങ്ങുന്ന കുരുന്ന്; പുഞ്ചിരി വിടര്‍ത്തുന്ന വീഡിയോ

കൊച്ചുകുട്ടികളെയും അവരുടെ കുസൃതികളെയും വെറുതെ നോക്കിയിരിക്കാന്‍ പോലും രസമാണ്. നിഷ്‌കളങ്കതയുടെ പര്യായമായ അവരുടെ മുഖത്ത് വിരിയുന്ന ഭാവങ്ങള്‍ ഏത് കഠിനഹൃദയന്റെ മുഖത്തും പുഞ്ചിരി വിടര്‍ത്താനും സഹായകമാണ്. സമാനമായ രീതിയില്‍ ഒരു നഴ്‌സറി ക്ലാസില്‍ ക്ലാസ് നടക്കുന്നതിനിടെ ഇരുന്ന് ഉറക്കം തൂങ്ങുന്ന ഒരു പെണ്‍കുട്ടിയുടെ രസകരമായ വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുന്നത്.

ടീച്ചറോ നഴ്‌സറിയിലെ സ്റ്റാഫോ ആണ് വീഡിയോ എടുത്തിരിക്കുന്നത്. ഉറക്കം തൂങ്ങി തൂങ്ങി ഒടുവില്‍ വീണ് പോകുന്നുണ്ട്, പെണ്‍കുട്ടി. പിന്നീട് ഞെട്ടി എഴുന്നേറ്റ് ചുറ്റുമുള്ള കൂട്ടുകാരെ നോക്കി നിഷ്‌കളങ്കമായി ചിരിക്കുകയാണവള്‍. കാണുന്നവരിലെല്ലാം പുഞ്ചിരി വിടര്‍ത്തി വീഡിയോ വൈറലാവുകയാണ്.

Related posts