അ​ടി​സ്ഥാ​ന​ശ​മ്പ​ളം 40,000 ആ​ക്ക​ണം ! സ​മ​ര​ത്തി​നൊ​രു​ങ്ങി യു​ണൈ​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍ ! ജൂ​ലാ​യ് 19ന് ​സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ച്

അ​ടി​സ്ഥാ​ന ശ​മ്പ​ളം 40,000 രൂ​പ​യാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് സ​മ​ര​ത്തി​നൊ​രു​ങ്ങി യു​ണൈ​റ്റ​ഡ് ന​ഴ്‌​സ​സ് അ​സോ​സി​യേ​ഷ​ന്‍. പ്ര​ഖ്യാ​പി​ച്ച ശ​മ്പ​ള വ​ര്‍​ധ​ന​വ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്ത​ണ​മെ​ന്നും അ​സോ​സി​യേ​ഷ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു. തൃ​ശൂ​രി​ല്‍ ചേ​ര്‍​ന്ന സം​സ്ഥാ​ന കൗ​ണ്‍​സി​ല്‍ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ജൂ​ലാ​യ് 19 സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ര്‍​ച്ച് ന​ട​ത്തു​മെ​ന്ന് യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍ ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ജാ​സ്മി​ന്‍ ഷാ ​പ​റ​ഞ്ഞു. ശ​മ്പ​ള വ​ര്‍​ധ​ന​വ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തി​യി​ല്ലെ​ങ്കി​ല്‍ ന​ഴ്സു​മാ​ര്‍ പ​ണി​മു​ട​ക്കി സ​മ​രം ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ന​വം​ബ​റി​ല്‍ യു​ണൈ​റ്റ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ന്‍ രൂ​പീ​ക​രി​ച്ച തൃ​ശൂ​രി​ല്‍ നി​ന്ന് തി​രു​വ​ന്ത​പു​രം വ​രെ ലോ​ങ്മാ​ര്‍​ച്ച് ന​ട​ത്താ​നും ഇ​ന്ന് ചേ​ര്‍​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മാ​യി.

Read More

തന്റെ കുഞ്ഞിനെ പാലൂട്ടാന്‍ കഴിയുന്നില്ലല്ലോയെന്നോര്‍ത്ത് ആ നേഴ്‌സ് പൊട്ടിക്കരയുകയായിരുന്നു; കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരുടെ അവസ്ഥ വേദനാജനകം…

ലോകം മുഴുവന്‍ കോവിഡ് ഭീതിയില്‍ വിറങ്ങലിച്ചു കഴിയുകയാണ്. ഒട്ടുമിക്ക ആളുകളും വീട്ടില്‍ സുരക്ഷിതരായി കഴിയുമ്പോള്‍ ഇതിന് കഴിയാത്ത ചിലരുണ്ട്. ആരോഗ്യപ്രവര്‍ത്തകരും പോലീസുമൊക്കെ നമുക്ക് വേണ്ടി അഹോരാത്രം പ്രയത്‌നിക്കുകയാണ്. കോവിഡ് വാര്‍ഡില്‍ ജോലി ചെയ്യുന്ന നേഴ്‌സുമാരുടെ അവസ്ഥയാണ് ഇതില്‍ ഏറെ പരിതാപകരം. പലര്‍ക്കും സമയത്ത് വീടുകളില്‍ എത്താനോ കുടുംബത്തോടൊപ്പം സമയം ചെലവിടാനോ സാധിക്കുന്നില്ല. എന്തിന് സ്വന്തം മക്കളെപ്പോലും കാണാന്‍ അവര്‍ക്ക് കഴിയുന്നില്ല. ഇക്കൂട്ടത്തില്‍ മുലയൂട്ടുന്ന കുഞ്ഞുങ്ങളുള്ളവരുമുണ്ട്. എന്നാല്‍ കുഞ്ഞുങ്ങളെ കാണണമെങ്കില്‍ ലോക്ക് ഡൗണ്‍ പാലിച്ച് വീട്ടിലിരിക്കണമെന്നാണ് നഴ്‌സുമാര്‍ പറയുന്നത്. എന്നാല്‍ കര്‍മനിരതരായ അവര്‍ക്ക് അത് എങ്ങനെ സാധിക്കും. നഴ്‌സുമാര്‍ അനുഭവിക്കുന്ന ദുരിതത്തെക്കുറിച്ചുള്ള ഒരു കുറിപ്പാണ് ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. ഹ്യൂമന്‍സ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലാണ് ഈ കുറിപ്പ് വന്നിരിക്കുന്നത്. ഒരു നേഴ്‌സ് തന്നെയാണ് ഈ കുറിപ്പെഴുതിയിരിക്കുന്നത്. നഴ്സിന്റെ കുറിപ്പ് വായിക്കാം… ” എനിക്ക് കോവിഡ് വാര്‍ഡില്‍ ഡ്യൂട്ടിയുണ്ടെന്ന്…

Read More

നഴ്‌സുമാരുടെ ശ്രദ്ധയ്ക്ക്;സൗദിയില്‍ നഴ്‌സുമാര്‍ക്ക് സുവര്‍ണാവസരം

നഴ്‌സുമാരെ തേടി സൗദി. ബിഎസ് സി നഴ്‌സുമാര്‍ക്ക് സൗദിയില്‍ സുവര്‍ണാവസം. ദമാമിലെ കിംഗ് ഫഹദ് ആശുപത്രിയിലേക്കാണ് നിയമനം. ആശുപത്രി അധികൃതര്‍ ഇന്ത്യയില്‍ നേരിട്ടെത്തിയാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. അഞ്ചു വര്‍ഷത്തില്‍( ഇന്റേന്‍ഷിപ്പ് കൂട്ടാതെ) കുറയാതെ പ്രവൃത്തിപരിചയമുള്ള നഴ്‌സുമാര്‍ക്കാണ് അവസരം. നവംബര്‍ 12,13 തീയതികളില്‍ ഡല്‍ഹിയില്‍ വച്ചാണ് ഇന്റര്‍വ്യൂ. 75000-92000 വരെയാണ് ശമ്പളം.

Read More

യുഎഇയില്‍ നഴ്‌സുമാര്‍ക്ക് വമ്പന്‍ അവസരം!

യുഎഇയിലെ എമിറേറ്റ്‌സ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സ് തസ്തികയിലേയ്ക്ക് നഴ്സിംഗ് ബിരുദം പാസായവരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു. ബിഎസ്സി നഴ്സിംഗ് പാസായ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും അപേക്ഷിക്കാന്‍ അവസരമുണ്ട്. മൂന്നുമുതല്‍ അഞ്ചുവരെ വര്‍ഷത്തെ മുന്‍പരിചയം ഉണ്ടായിരിക്കണം. കൊച്ചി, ചെന്നൈ എന്നീ കേന്ദ്രങ്ങളില്‍ വച്ച് നടത്തുന്ന അഭിമുഖത്തിലൂടെയാണ് തെരഞ്ഞെടുപ്പ് നടത്തുന്നത്. അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ http://demo.norkaroots.net/recruitment_2015.aspx എന്ന സൈറ്റില്‍ കയറി അപേക്ഷ സമര്‍പ്പിക്കണം. മറ്റ് പ്രൈവറ്റ് ഏജന്‍സികള്‍ക്ക് ഇതില്‍ പങ്കില്ലെന്നും ഇതാനായി മറ്റൊരിടത്തും പണമടയ്ക്കേണ്ട കാര്യമില്ലെന്നും വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്  എന്ന http://demo.norkaroots.net/recruitment_2015.aspx  വെബ്സൈറ്റ് സന്ദര്‍ശിക്കുക.

Read More