ക​ർ​ണാ​ട​ക​യി​ൽ സ​ത്യ​പ്ര​തി​ജ്ഞ വ്യാഴാഴ്ച? മു​ഖ്യ​മ​ന്ത്രി​സ്ഥാ​നം പ​ങ്കി​ടാ​ൻ ത​യാ​റാ​യി സി​ദ്ധ​രാ​മ​യ്യ; അതൃപ്തി പ്രകടിപ്പിച്ച് ഡി.കെ. ശിവകുമാർ

ബം​ഗ​ളൂ​രു: ക​ര്‍​ണാ​ട​ക മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞ വ്യാ​ഴാ​ഴ്ച​ ന​ട​ന്നേക്കുമെന്നു റി​പ്പോ​ർ​ട്ട്. ബുധനാഴ്ച നടത്തുന്നതിനെക്കുറിച്ചും ആലോ ചിക്കുന്നുണ്ട്.

സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ര്‍​ജു​ന്‍ ഖാ​ര്‍​ഗെ, രാ​ഹു​ൽ ഗാ​ന്ധി, സോ​ണി​യാ ഗാ​ന്ധി, പ്രി​യ​ങ്ക ഗാ​ന്ധി തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ക്കും. വി​വി​ധ പാ​ര്‍​ട്ടി നേ​താ​ക്ക​ളെ​യും ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ക്കും.

മു​ൻ മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ, പി​സി​സി അ​ധ്യ​ക്ഷ​ൻ ഡി.​കെ. ശി​വ​കു​മാ​ർ എ​ന്നി​വ​രി​ൽ ആ​ര് മു​ഖ്യ​മ​ന്ത്രി ആ​ക​ണ​മെ​ന്ന കാ​ര്യ​ത്തി​ൽ നി​യ​മ​സ​ഭാ​ക​ക്ഷി യോ​ഗ​ത്തി​ൽ ഐ​ക്യാ​ഭി​പ്രാ​യമുണ്ടാകാ​ത്ത​തി​നാ​ൽ തീ​രു​മാ​നം ഹൈ​ക്ക​മാ​ൻ​ഡി​ന് വി​ട്ടി​രി​ക്കു​ക​യാ​ണ്.

ച​ർ​ച്ച​ക​ൾ​ക്കാ​യി സി​ദ്ധ​രാ​മ​യ്യ​യും ഡി.​കെ. ശി​വ​കു​മാ​റും ഇ​ന്നു ഡ​ൽ​ഹി​യി​ലെ​ത്തുമെന്നു റിപ്പോർട്ടുണ്ട്.ഭൂ​രി​പ​ക്ഷം എം​എ​ൽ​എ​മാ​രും സി​ദ്ധ​രാ​മ​യ്യ​ക്കൊ​പ്പ​മാ​ണെ​ന്നും അ​ദ്ദേ​ഹം​ത​ന്നെ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്നു​മാ​ണു നിലവിലുള്ള സൂ​ച​ന.

അ​തി​നി​ടെ മു​ഖ്യ​മ​ന്ത്രി സ്ഥാ​നം ഡി.​കെ. ശി​വ​കു​മാ​റു​മാ​യി പ​ങ്കി​ടാ​ൻ ത​യാ​റെ​ന്നു സി​ദ്ധ​രാ​മ​യ്യ അ​റി​യി​ച്ച​താ​യി സൂ​ച​ന​യു​ണ്ട്. ആ​ദ്യ ര​ണ്ടു വ​ർ​ഷം താ​നും പി​ന്നീ​ട് ഡി.​കെ​യും മു​ഖ്യ​മ​ന്ത്രി​യാ​കാ​മെ​ന്നാ​ണു സി​ദ്ധ​രാ​മ​യ്യ പറയുന്നത്.

എന്നാൽ തന്‍റെ നിലപാട് ഡി.കെ. വ്യക്തമാക്കിയിട്ടില്ല. ഡൽഹി യാത്ര തീരുമാനിച്ചിട്ടില്ലെന്നു പറഞ്ഞ് അദ്ദേഹം അതൃപ്തി

പുറത്തുകാട്ടുകയുംചെയ്തു. മു​തി​ർ​ന്ന നേ​താ​ക്ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ശേ​ഷം മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യാ​യി​രി​ക്കും മു​ഖ്യ​മ​ന്ത്രി ആ​രെ​ന്ന പ്ര​ഖ്യാ​പ​നം ന​ട​ത്തു​ക. ഇ​ന്നു​ത​ന്നെ പ്ര​ഖ്യാ​പ​നം ന​ട​ക്കും.

എ​ഐ​സി​സി നി​രീ​ക്ഷ​ക​ർ ഹൈ​ക്ക​മാ​ൻ​ഡി​ന് ഇ​ന്ന് റി​പ്പോ​ർ​ട്ട് ന​ൽ​കും. ഇ​ന്ന​ലെ രാ​ത്രി വൈ​കും വ​രെ എ​ല്ലാ എം​എ​ൽ​എ​മാ​രെ​യും നേ​രി​ട്ട് ക​ണ്ടാ​ണ് നി​രീ​ക്ഷ​ക​ർ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​ത്.

ഇ​ന്ന​ലെ നി​യ​മ​സ​ഭാ​ക​ക്ഷി യോ​ഗം ന​ട​ന്ന സ്വ​കാ​ര്യ ഹോ​ട്ട​ലി​ന് മു​മ്പി​ൽ സി​ദ്ധ​രാ​മ​യ്യ​യ്ക്കും ഡി.​കെ. ശി​വ​കു​മാ​റി​നും വേ​ണ്ടി കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ചേ​രി​തി​രി​ഞ്ഞ് മു​ദ്രാ​വാ​ക്യം വി​ളി​ച്ചി​രു​ന്നു.

ബി​ജെ​പി വി​ട്ട് കോ​ൺ​ഗ്ര​സി​ലെ​ത്തി​യ ജ​ഗ​ദീ​ഷ് ഷെ​ട്ട​റി​നെ തോ​റ്റെ​ങ്കി​ലും മ​ന്ത്രി​സ​ഭ​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യേ​ക്കും. എം​എ​ൽ​സി ആ​യി നാ​മ​നി​ർ​ദ്ദേ​ശം ചെ​യ്ത്‌ മ​ന്ത്രി​സ​ഭ​യി​ലെ​ത്തി​ക്കാ​നാ​ണ് നീ​ക്കം. ജ​ഗ​ദീ​ഷ്‌ ഷെ​ട്ട​റി​ന് മി​ക​ച്ച പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്ന് ച​ർ​ച്ച​യി​ൽ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് വി​വ​രം.

Related posts

Leave a Comment