സ​ച്ചി​ൻ​ദേ​വ്- ആ​ര്യാ രാ​ജേ​ന്ദ്ര​ൻ വി​വാ​ഹം! ​ക്ഷ​ണ​ക്ക​ത്തു​മാ​യി സി​പി​എം ജി​ല്ലാ ക​മ്മി​റ്റി; ക്ഷ​ണ​ക്ക​ത്തി​ൽ ഇരുവരെയും പരിചയപ്പെടുത്തുന്നത് പ്രത്യേക രീതിയില്‍…

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​നും ബാ​ലു​ശ്ശേ​രി എം​എ​ല്‍​എ സ​ച്ചി​ന്‍ ദേ​വു​മാ​യു​ള്ള വി​വാ​ഹ​ത്തി​ന്‍റെ ക്ഷ​ണ​ക്ക​ത്തു​മാ​യി സി​പി​എം​തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി.

ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ര്‍ നാ​ഗ​പ്പ​നാ​ണ് വി​വാ​ഹം ക്ഷ​ണി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​രം എ​കെ​ജി സെ​ന്‍റ​റി​ല്‍ സെ​പ്റ്റം​ബ​ര്‍ നാ​ലി​ന് രാ​വി​ലെ 11നാ​ണ് വി​വാ​ഹം.

വി​വാ​ഹം ക​ഴി​ഞ്ഞ് ര​ണ്ടു ദി​വ​സ​ത്തി​ന് ശേ​ഷം കോ​ഴി​ക്കോ​ട് വ​ച്ച് വി​വാ​ഹ സ​ത്കാ​രം ന​ട​ക്കും.

ക്ഷ​ണ​ക്ക​ത്തി​ൽ ര​ക്ഷ​ക​ര്‍​ത്താ​ക്ക​ളു​ടെ പേ​രും വീ​ടി​ന്‍റെ മേ​ല്‍​വി​ലാ​സ​വും സൂ​ചി​പ്പി​ക്കു​ന്ന​തി​നു പ​ക​രം സ​ച്ചി​ന്‍റെ​യും ആ​ര്യ​യു​ടെ​യും പാ​ര്‍​ട്ടി ഭാ​ര​വാ​ഹി​ത്തം പ​റ​ഞ്ഞാ​ണ് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​ത്.

മാ​ര്‍​ച്ചി​ലാ​യി​രു​ന്നു ഇ​രു​വ​രു​ടെ​യും വി​വാ​ഹ നി​ശ്ച​യം. കോ​ഴി​ക്കോ​ട് നെ​ല്ലി​ക്കോ​ട് സ്വ​ദേ​ശി​യാ​യ സ​ച്ചി​ന്‍ ദേ​വ് എ​സ്എ​ഫ്‌​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​യി​രി​ക്കെ​യാ​ണ് ബാ​ലു​ശ്ശേ​രി മ​ണ്ഡ​ല​ത്തി​ല്‍​നി​ന്ന് വി​ജ​യി​ച്ച​ത്.

ഓ​ള്‍ സെ​യി​ന്‍റ്സ് കോ​ളേ​ജി​ല്‍ വി​ദ്യാ​ര്‍​ഥി​യാ​യി​രി​ക്കെ 21-ാം വ​യ​സ്സി​ലാ​ണ് ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍ തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ മേ​യ​റാ​കു​ന്ന​ത്.

Related posts

Leave a Comment