വനിതാ ദിനത്തില്‍ നെഞ്ചില്‍ ടാറ്റു കുത്തി സാധിക വേണുഗോപാല്‍ ! ടാറ്റു കുത്തുന്ന വീഡിയോ വൈറലാകുന്നു…

മിനിസ്‌ക്രീനിലും ബിഗ്‌സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന അഭിനേത്രിയാണ് സാധിക വേണുഗോപാല്‍. ഒരുപിടി മികച്ച കഥാപാത്രങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിക്കാനും താരത്തിനായിട്ടുണ്ട്.

തന്മയത്വം ഉള്ള അഭിനയം തന്നെയാണ് താരത്തിന്റെ ഹൈലൈറ്റ്. സമൂഹ മാധ്യമങ്ങളിലും താരം സജീവമായി ഇടപഴകുന്നു. സമൂഹത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ സ്വന്തമായ നിലപാട് താരം വ്യക്തമാക്കും.

അക്കര്യത്തില്‍ ആരെയും താരം വകവെക്കാറില്ല. ഇത് കൊണ്ട് തന്നെ സോഷ്യല്‍മീഡിയയില്‍ ആരാധകര്‍ഒരുപാട് ആരാധകര്‍ക്കൊപ്പം ഒരുപാട് വിമര്‍ശകരും താരത്തിനുണ്ട്.

ഇടയ്ക്കിടെ താരത്തിന്റെ ഫോട്ടോഷൂട്ടുകള്‍ വൈറലാകാറുമുണ്ട്. ചിത്രങ്ങള്‍ക്ക് അടിയില്‍ വരുന്ന അശ്ലീല കമന്റുകള്‍ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കുമെന്നതാണ് താരത്തിന്റെ മറ്റൊരു പ്രത്യേകത.

ഇപ്പോള്‍ താരം പങ്കുവെച്ച ഒരു വീഡിയോ ആണ് പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി പ്രചരിക്കുന്നത്. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ താരം നെഞ്ചില്‍ ടാറ്റൂ ചെയ്യുന്ന വീഡിയോ ആണ് പ്രേക്ഷകര്‍ക്ക് വേണ്ടി പങ്കു വെച്ചിട്ടുള്ളത്.

വളരെ പെട്ടെന്നാണ് ടാറ്റു കുത്തുന്ന വീഡിയോ സാധികയുടെ ആരാധകര്‍ ഏറ്റെടുത്തത്. പതിവുപോലെ ഈ വീഡിയോയ്ക്കു താഴെയും കമന്റുകള്‍ ഏറെയാണ്.

Related posts

Leave a Comment