ലോക്ക് ഡൗണില്‍ പെട്ടതിനെത്തുടര്‍ന്ന് ഭാര്യയുമായി കലഹിച്ചു ! ഒടുവില്‍ സ്വന്തം കഴുത്തു മുറിച്ച് ആത്മഹത്യാ ശ്രമവും; തൃശൂരിലെ വയോധികനെ രക്ഷിച്ചത് പോലീസുകാരന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍…

തൃശൂരിലെ ഫ്‌ളാറ്റില്‍ ഭാര്യയുമായി കലഹിച്ച് കഴുത്തു മുറിച്ച വയോധികന് രക്ഷയായത് പോലീസുകാരന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍. വയോധികരായ ദമ്പതികള്‍ മാത്രമാണ് ഫ്‌ളാറ്റില്‍ താമസം.

ലോക്ഡൗണ്‍ മൂലം ആംബുലന്‍സ് വിളിച്ചിട്ടു കിട്ടാതായതോടെ സഹായമഭ്യര്‍ഥിച്ചു വിളിയെത്തിയതു വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക്.

സിവില്‍ പൊലീസ് പൊലീസ് ഓഫിസര്‍ അബീഷ് ആന്റണി (32) സ്റ്റേഷനില്‍ നിന്നു പൊലീസ് ജീപ്പുമായി ഒറ്റയ്ക്കെത്തി അദ്ദേഹത്തെ താങ്ങിയെടുത്തു വണ്ടിയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ വയോധികന്‍ ഒടുവില്‍ അപകടനില തരണം ചെയ്തു.

ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുവരും തമ്മില്‍ കുറേ ദിവസമായി കലഹത്തിലായിരുന്നുവെന്ന് അയല്‍വാസികള്‍ പോലീസിനോടു പറഞ്ഞു. വഴക്കുമൂത്തതോടെ 64കാരന്‍ ഭാര്യ നോക്കിനില്‍ക്കെ കഴുത്തു മുറിക്കുകയായിരുന്നു.

രക്തമൊലിപ്പിച്ചു ഭര്‍ത്താവ് നിലത്തുവീണതു കണ്ട് ഭാര്യ ബഹളം കൂട്ടി. ആലുവയില്‍ ജോലിചെയ്യുന്ന മകനെ വിളിച്ചു വിവരം പറഞ്ഞു.

ലോക്ഡൗണ്‍ മൂലം യാത്ര അസാധ്യമായതിനാല്‍ മകന്‍ ആംബുലന്‍സ് വിളിക്കാന്‍ നോക്കിയെങ്കിലും ലഭിച്ചില്ല.

ഉടന്‍ തന്നെ വെസ്റ്റ് സ്റ്റേഷനില്‍ വിളിച്ചു വിവരം പറഞ്ഞു.പൊലീസുകാരെല്ലാം വാഹന പരിശോധനാ ഡ്യൂട്ടിയിലായിരുന്നെങ്കിലും സിഐ സലീഷ് എന്‍. ശങ്കര്‍ ഇടപെട്ട് സ്റ്റേഷനില്‍ നിന്നു സിപിഒ അബീഷിനെ ഉടന്‍ ഫ്ലാറ്റിലേക്കയച്ചു.

അബീഷ് എത്തുമ്പോള്‍ കിടപ്പുമുറിയില്‍ രക്തക്കളത്തിനു നടുവില്‍ കമിഴ്ന്നു കിടക്കുകയായിരുന്നു വയോധികന്‍. പുറത്തെത്തിച്ച ശേഷം അയല്‍ക്കാരുടെ സഹായത്തോടെ ജീപ്പില്‍ ആശുപത്രിയിലെത്തിക്കുകയായിരുന്നു.

Related posts

Leave a Comment