തൊഴുത്തില്‍ നിന്നുള്ള വെള്ളം ഒഴുക്കുന്നതില്‍ തര്‍ക്കം ! പാലക്കാട്ട് വയോധികനെ അയല്‍ക്കാര്‍ അടിച്ചു കൊന്നു…

തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കുന്നതിലുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പാലക്കാട്ട് വയോധികനെ അയല്‍ക്കാര്‍ അടിച്ചു കൊന്നു. ആലത്തൂര്‍ തോണിപ്പാടം അമ്പാട്ടുപ്പറമ്പ് ബാപ്പുട്ടി(63)യെയാണ് അയല്‍വാസിയായ അബ്ദുറഹ്മാനും രണ്ട് മക്കളും ചേര്‍ന്ന് മര്‍ദിച്ച് കൊലപ്പെടുത്തിയത്. വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. തൊഴുത്ത് കഴുകിയ വെള്ളം ഒഴുക്കികളയുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പോലീസ് പറഞ്ഞു. ഇതേച്ചൊല്ലി അബ്ദുറഹ്മാന്‍ നേരത്തെയും ബാപ്പൂട്ടിയെ മര്‍ദിച്ചിരുന്നു. ഈ കേസില്‍ അറസ്റ്റിലായി അടുത്തിടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്.

Read More

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി ! 68 വയസ്സുകാരന് ‘ട്രിപ്പിള്‍ ശിക്ഷ’ വിധിച്ച് കോടതി…

പതിനഞ്ചുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 68കാരന് ട്രിപ്പിള്‍ ജീവപര്യന്തം കഠിന തടവും 1.5 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. തളിക്കുളം എടശ്ശേരി കുടമ്പറമ്പത്ത് വീട്ടില്‍ കൃഷ്ണന്‍ കുട്ടിയെയാണ് ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജി എം.പി. ഷിബു ശിക്ഷിച്ചത്. പെണ്‍കുട്ടിക്ക് ജനിച്ച കുഞ്ഞിന്റെ പിതൃത്വം ഡിഎന്‍എ പരിശോധനയില്‍ തെളിയിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) അഡ്വ. കെ.എസ്. ബിനോയ് ഹാജരായി. 2015ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. വാടാനപ്പള്ളി മാര്‍ക്കറ്റില്‍ നിന്നു മത്സ്യം കൊണ്ടു വന്ന് പ്രതി വീട്ടില്‍ വച്ചു വില്‍ക്കാറുണ്ടായിരുന്നു. മീന്‍ വാങ്ങാന്‍ എത്തിയ പെണ്‍കുട്ടിയെ ബലം പ്രയോഗിച്ച് പീഡിപ്പിച്ചെന്നായിരുന്നു കേസ്.വാടാനപ്പള്ളി പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസില്‍ ഇന്‍സ്‌പെക്ടര്‍മാരായിരുന്ന ആര്‍. രതീഷ് കുമാര്‍, സി. ആര്‍. സന്തോഷ് എന്നിവരാണ് അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. 25 സാക്ഷികളെ…

Read More

മുഷിഞ്ഞ വസ്ത്രധാരിയായ വൃദ്ധനെ അറപ്പോടെ നോക്കി സ്ത്രീ ! എന്നാല്‍ പിന്നീട് അവര്‍ക്ക് താങ്ങായതും ആ വൃദ്ധന്‍; സംഭവം ഇങ്ങനെ…

മുഷിഞ്ഞ വേഷത്തിലുള്ള ആളുകളെ അവഞ്ജയോടെ നോക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ നമുക്ക് ഒരു ആവശ്യം വന്നാല്‍ പലപ്പോഴും സഹായത്തിന് അത്തരക്കാര്‍ മാത്രമേ ഉണ്ടാവൂ എന്നതാണ് യാഥാര്‍ഥ്യം. അത്തരമൊരു സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. സംഭവത്തിന്റെ ദൃക്സാക്ഷിയായ സന്ദീപ് എന്ന യുവാവ് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത അനുഭവമാണ് ഇപ്പോള്‍ വൈറലാവുന്നത്. അധികം തിരക്കില്ലാത്ത എന്നാല്‍ ഒരുപാട് തിരക്ക് കുറവില്ലാത്ത ബസ്സ്‌സ്റ്റോപ്പിലാണ് സംഭവം നടക്കുന്നത്. ഒരു അമ്മയും കുഞ്ഞും ഉള്‍പ്പടെ ബസ്സ് സ്റ്റോപ്പില്‍ കൂടുതലും സ്ത്രീകളായിരുന്നു. കുറച്ചു പുരുഷന്മാരും അപ്പോഴാണ് ആ ബസ്സ് സ്റ്റോപ്പിലേക്ക് യാചകന്‍ നിന്ന് തോന്നിക്കുന്ന ഒരു വൃദ്ധന്‍ വരുന്നത് മുഷിഞ്ഞ വസ്ത്രധാരിയായ അദ്ദേഹം കടന്നു ചെന്നതോടെ പലരും പുറകോട്ട് പിന്‍വലിഞ്ഞു. കൈയ്യില്‍ പ്ലാസ്റ്റിക് കൂട് പിടിച്ചു കൊണ്ട് ദയനീയമായ ആ നില്‍പ്പ് കണ്ടതും പലരും നെറ്റിചുളിക്കുന്നുണ്ടായിരുന്നു. ആ അമ്മയും കുഞ്ഞും നില്‍ക്കുന്നിടത്തു തന്നെ അദ്ദേഹവും…

Read More

ലോക്ക് ഡൗണില്‍ പെട്ടതിനെത്തുടര്‍ന്ന് ഭാര്യയുമായി കലഹിച്ചു ! ഒടുവില്‍ സ്വന്തം കഴുത്തു മുറിച്ച് ആത്മഹത്യാ ശ്രമവും; തൃശൂരിലെ വയോധികനെ രക്ഷിച്ചത് പോലീസുകാരന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍…

തൃശൂരിലെ ഫ്‌ളാറ്റില്‍ ഭാര്യയുമായി കലഹിച്ച് കഴുത്തു മുറിച്ച വയോധികന് രക്ഷയായത് പോലീസുകാരന്റെ സന്ദര്‍ഭോചിതമായ ഇടപെടല്‍. വയോധികരായ ദമ്പതികള്‍ മാത്രമാണ് ഫ്‌ളാറ്റില്‍ താമസം. ലോക്ഡൗണ്‍ മൂലം ആംബുലന്‍സ് വിളിച്ചിട്ടു കിട്ടാതായതോടെ സഹായമഭ്യര്‍ഥിച്ചു വിളിയെത്തിയതു വെസ്റ്റ് പൊലീസ് സ്റ്റേഷനിലേക്ക്. സിവില്‍ പൊലീസ് പൊലീസ് ഓഫിസര്‍ അബീഷ് ആന്റണി (32) സ്റ്റേഷനില്‍ നിന്നു പൊലീസ് ജീപ്പുമായി ഒറ്റയ്ക്കെത്തി അദ്ദേഹത്തെ താങ്ങിയെടുത്തു വണ്ടിയില്‍ കയറ്റി ആശുപത്രിയിലെത്തിച്ചു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ വയോധികന്‍ ഒടുവില്‍ അപകടനില തരണം ചെയ്തു. ഇന്ന് രാവിലെയായിരുന്നു സംഭവം. ഇരുവരും തമ്മില്‍ കുറേ ദിവസമായി കലഹത്തിലായിരുന്നുവെന്ന് അയല്‍വാസികള്‍ പോലീസിനോടു പറഞ്ഞു. വഴക്കുമൂത്തതോടെ 64കാരന്‍ ഭാര്യ നോക്കിനില്‍ക്കെ കഴുത്തു മുറിക്കുകയായിരുന്നു. രക്തമൊലിപ്പിച്ചു ഭര്‍ത്താവ് നിലത്തുവീണതു കണ്ട് ഭാര്യ ബഹളം കൂട്ടി. ആലുവയില്‍ ജോലിചെയ്യുന്ന മകനെ വിളിച്ചു വിവരം പറഞ്ഞു. ലോക്ഡൗണ്‍ മൂലം യാത്ര അസാധ്യമായതിനാല്‍ മകന്‍ ആംബുലന്‍സ് വിളിക്കാന്‍ നോക്കിയെങ്കിലും ലഭിച്ചില്ല.…

Read More

വീട്ടമ്മയ്ക്ക് അശ്ലീലവീഡിയോയും ചിത്രങ്ങളും അയച്ച വൃദ്ധന്‍ കുടുങ്ങി ! തന്റെ മക്കളുടെ ഫോട്ടോ അശ്ലീലമായി ചിത്രീകരിച്ച് വൃദ്ധന്‍ പലര്‍ക്കും അയച്ചു കൊടുത്തതായി വീട്ടമ്മ…

വീട്ടമ്മയ്ക്ക് വാട്‌സ്ആപ്പിലൂടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും അയച്ചു കൊടുത്തുവെന്ന പരാതിയില്‍ വൃദ്ധന്‍ കുടുങ്ങി. അങ്കമാലി ജവഹര്‍ നഗര്‍ കളമ്പാടന്‍ ആന്റണിയെ (60) യാണ് വീട്ടമ്മയുടെ പരാതിയില്‍ അറസ്റ്റു ചെയ്തത്. ആളൂരിനടുത്തു താമസിക്കുന്ന വീട്ടമ്മയ്ക്കാണു മാസങ്ങള്‍ക്ക് മുന്‍പു വാട്‌സാപ്പിലൂടെ വിവിധ നമ്പറുകളില്‍ നിന്ന് അശ്ലീല ചിത്രങ്ങളും വിഡിയോകളും എത്തിയത്. ഇതേത്തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. ഫേസ്ബുക്കില്‍ നിന്നു തന്റെ മക്കളുടെ ചിത്രങ്ങള്‍ പകര്‍ത്തിയെടുത്ത് അശ്ലീലമായി ചിത്രീകരിച്ച് ഇയാള്‍ പലര്‍ക്കും അയച്ചു കൊടുത്തതായും വീട്ടമ്മ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്ന് ഇവരുടെ ഫോണിലേക്ക് ആളുകള്‍ വിളിക്കാന്‍ തുടങ്ങിയെന്നും പരാതിയില്‍ പറയുന്നു. പതിറ്റാണ്ടുകള്‍ക്കു മുന്‍പ് വാടകയ്ക്ക് താമസിച്ച സ്ഥലത്തെ വിലാസത്തിലുള്ള തിരിച്ചറിയല്‍ രേഖ ഉപയോഗിച്ചാണ് പ്രതി സിം കാര്‍ഡ് എടുത്തിരുന്നത്. ഇതിനാല്‍ പ്രതിയെ കണ്ടെത്താന്‍ മാസങ്ങള്‍ നീണ്ട അന്വേഷണം വേണ്ടിവന്നു. വീട്ടമ്മയ്ക്ക് അയച്ച ശബ്ദ സന്ദേശം മാത്രമായിരുന്നു പൊലീസിന്റെ പിടിവള്ളി. അങ്കമാലിയിലെ വിവിധ…

Read More

നോക്കാന്‍ കഴിയില്ലെന്നു പറഞ്ഞ് അച്ഛനെ വഴിയില്‍ ഉപേക്ഷിച്ച് മക്കള്‍; റിട്ട.എസ്‌ഐയായ അച്ഛനെ കസേരയിലിരുത്തി കടന്നു കളഞ്ഞു;വട്ടിയൂര്‍ക്കാവില്‍ നടന്നത് മനുഷ്യത്വത്തിനു നിരക്കാത്ത സംഭവം…

വൃദ്ധരായ മാതാപിതാക്കള്‍ ഒരു ബാധ്യതയെന്ന വിചാരമുള്ള മക്കള്‍ സമൂഹത്തില്‍ ഏറിവരികയാണ്. മാതാപിതാക്കളെ മക്കള്‍ വഴിയില്‍ തള്ളുന്ന സംഭവങ്ങളാണ് നമ്മള്‍ എന്നും കേട്ടുകൊണ്ടിരിക്കുന്നത്. വട്ടിയൂര്‍ക്കാവ് സ്വദേശിയായ റിട്ട.എസ്‌ഐയ്ക്കാണ് ഇപ്പോള്‍ ഈ ദുര്‍ഗതി വന്നു ചേര്‍ന്നത്. വൃദ്ധനായ ഇദ്ദേഹത്തെ മക്കള്‍ കസേരയില്‍ ഇരുത്തി കടന്നുകളയുകയായിരുന്നു. രാവിലെ എട്ടുമണിയോടെയാണ് ഇദ്ദേഹം കസേരയില്‍ ഇരിപ്പു തുടങ്ങിയത്. ആ ഇരിപ്പ് ഉച്ചവരെ തുടര്‍ന്നു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെട്ട് വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചു. പോലീസെത്തി തൊട്ടടുത്തുള്ള മകന്റെ വീട്ടിലേക്ക് പിതാവിനെ എത്തിച്ചെങ്കിലും അവിടെ സ്ഥലസൗകര്യമില്ലെന്ന് പറഞ്ഞൊഴിഞ്ഞു. ഏഴ് ആണ്‍മക്കളുണ്ട് ഇദ്ദേഹത്തിന്. 27,000 രൂപ പ്രതിമാസ പെന്‍ഷനുമുണ്ട്. ഭാര്യ ചികിത്സയിലാണ്. അമ്മയെ കാണാന്‍ ഒപ്പം താമസിച്ചിരുന്ന മകനും കുടുംബവും ആശുപത്രിയിലേക്കു പോയപ്പോഴാണ് അച്ഛനെ കസേരയിലാക്കി വീട്ടിനു മുന്നിലെ റോഡില്‍ ഇരുത്തിയത്. മക്കളെ വിളിച്ചുവരുത്തി ചര്‍ച്ചചെയ്ത് പ്രശ്നത്തിന് പരിഹാരമുണ്ടാക്കുമെന്നും ഇല്ലെങ്കില്‍ നിയമനടപടി സ്വീകരിക്കുമെന്നും പൊലീസ് അറിയിച്ചു. അതേ…

Read More

ക്ഷമിക്കുന്നതിന് ഒരു പരിധിയില്ലേ ? റീസര്‍വേ വൈകിപ്പിച്ച ഉദ്യോഗസ്ഥരുടെ നടപടിയില്‍ മനംമടുത്ത്  വില്ലേജ് ഓഫീസിന് തീയിട്ട് എഴുപതുകാരന്‍…

കൊച്ചി:റവന്യൂ ഉദ്യോഗസ്ഥരുടെ അനാസ്ഥയില്‍ പ്രതിഷേധിച്ച് വില്ലേജ് ഓഫീസില്‍ പെട്രോളൊഴിച്ച് തീകൊളുത്തി എഴുപതുകാരന്‍. എറണാകുളം ആമ്പല്ലൂര്‍ വില്ലേജ് ഓഫീസിലാണ് സംഭവം അരങ്ങേറിയത്.റീസര്‍വ്വേയ്ക്കായി മാസങ്ങളായി വില്ലേജ് ഓഫീസില്‍ കയറിയിറങ്ങിയ വൃദ്ധന്‍ ഉദ്യോഗസ്ഥരുടെ നിഷേധാത്മക നിലപാടില്‍ മനംമടുത്താണ് അതിക്രമത്തിന് മുതിര്‍ന്നതെന്നാണ് പ്രാഥമിക സൂചന. ആമ്പല്ലൂര്‍ സ്വദേശി തന്നെയാണ് ഇയാള്‍. സ്ഥലത്തുനിന്ന് കടന്നുകളഞ്ഞ ഇയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ചു. പതിവു പോലെ രാവിലെ വില്ലേജ് ഓഫീസറുടെ മുറിയില്‍ എത്തിയ ഇദ്ദേഹം തന്റെ ആവശ്യം ആവര്‍ത്തിച്ചു. എന്നാല്‍ വില്ലേജ് ഓഫീസര്‍ നിഷേധിച്ചതോടെ കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ ഓഫീസില്‍ ഒഴിച്ച് തീ കൊളുത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു. ഫയലുകള്‍ ഏറെക്കുറെ കത്തിനശിച്ചുവെങ്കിലും ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇത് മൂന്നാം തവണയാണ് വില്ലേജ് ഉദ്യോഗസ്ഥരുടെ അനാസ്ഥയ്ക്കെതിരെ ആളുകള്‍ അക്രമാസക്തമായി പ്രതിഷേധിക്കുന്നത്. 2016 ഏപ്രിലില്‍ ആണ് തിരുവനന്തപുരം വെള്ളറട വില്ലേജ് ഓഫീസില്‍ ജീവനക്കാരെ പൂട്ടിയിട്ട് ഓഫീസിന് തീയിട്ടതായിരുന്നു ആദ്യ സംഭവം. വില്ലേജ്…

Read More