പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്! ലോക്ഡൗൺ ലംഘിച്ചാൽ ഇനി ജാമ്യം കിട്ടില്ല; ക​ടു​ത്ത പി​ഴ​യും ര​ണ്ട് വ​ർ​ഷം ത​ട​വും

തി​രു​വ​ന​ന്ത​പു​രം: ലോക് ഡൗൺ ലംഘിച്ചാൽ ജാമ്യമില്ലാ വകുപ്പിൽ അകത്ത് പോകും. സം​സ്ഥാ​ന​ത്ത് ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ച് 13 ദി​വ​സം പി​ന്നി​ട്ടു.

വാ​ഹ​ന​ങ്ങ​ളു​മാ​യി റോ​ഡി​ലി​റ​ങ്ങി അ​നാ​വ​ശ്യ യാ​ത്ര​ന​ട​ത്തു​ന്ന​വ​ർ​ക്കെ​തി​രെ പോ​ലീ​സ് ന​ട​പ​ടി ക​ർ​ശ​ന​മാ​ക്കാ​ൻ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്നാ​ഥ് ബെ​ഹ്റ ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കിയത്.

സം​സ്ഥാ​ന സ​ർ​ക്കാ​ർ പു​തു​താ​യി പാ​സാ​ക്കി​യ എ​പ്പി​ഡ​മി​ക് ആ​ക്ടി​ലെ ക​ടു​ത്ത വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും കേ​സു​ക​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത് തു​ട​ങ്ങി​യി​ട്ടു​ണ്ട്. ജാ​മ്യ​മി​ല്ല വ​കു​പ്പാ​ണി​ത്.

ഇ​തി​ന് പു​റ​മെ ക​ടു​ത്ത പി​ഴ​യും ര​ണ്ട് വ​ർ​ഷം ത​ട​വും ല​ഭി​ക്കു​ന്ന വ​കു​പ്പ​നു​സ​രി​ച്ചാ​ണ് പോ​ലീ​സ് കേ​സെ​ടു​ക്കു​ന്ന​ത്. സ​ത്യ​വാ​ങ്മൂ​ലം കൈ​വ​ശം ക​രു​തി അ​ത്യാ​വ​ശ്യ യാ​ത്ര​ക​ൾ ന​ട​ത്താ​മെ​ന്ന പോ​ലീ​സി​ന്‍റെ ഇ​ള​വ് പ​ല​രും ദു​രു​പ​യോ​ഗം ചെ​യ്യു​ന്നു​വെ​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ൽ സ​ത്യ​വാ​ങ്മൂ​ലം ഉ​പ​യോ​ഗി​ച്ചു​ള്ള വാ​ഹ​ന​യാ​ത്ര റ​ദ്ദാ​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ചും പോ​ലീ​സ് ആ​ലോ​ചി​ക്കു​ക​യാ​ണ്.

ജി​ല്ലാ അ​തി​ർ​ത്തി​ക​ളി​ലും പ്ര​ധാ​ന​പ്പെ​ട്ട പോ​യി​ന്‍റു​ക​ളി​ലും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​രി​ട്ടു​ള്ള നി​യ​ന്ത്ര​ണ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ക്കു​ന്ന​ത്. ഡ്രോ​ണു​ക​ൾ ഉ​പ​യോ​ഗി​ച്ചു​ള്ള നി​രീക്ഷ​ണ​വും തു​ട​രു​ക​യാ​ണ്.

അ​നാ​വ​ശ്യ യാ​ത്ര​ക​ൾ ന​ട​ത്തു​ന്ന​വ​രെ അ​റ​സ്റ്റ് ചെ​യ്യാ​നും വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ റ​ദ്ദാ​ക്കാ​നും പോ​ലീ​സ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തി​നി​ട​യി​ലും ചി​ല​ർ വാ​ഹ​ന​ങ്ങ​ളു​മാ​യി റോ​ഡി​ൽ ഇ​റ​ങ്ങി​യ​തി​നാ​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ക​ർ​ശ​ന​മാ​ക്കി​യി​രി​ക്കു​ന്ന​ത്.

അ​ടി​യ​ന്തി​ര ആ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ ഇ​ന്ന് നി​ര​ത്തി​ലി​റ​ങ്ങു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ രാ​ഷ്ട്ര​ദീ​പി​ക​യോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment