യുവാക്കളേക്കാള്‍ കൂടുതല്‍ വ്യാജവാര്‍ത്തകള്‍ നവമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നത് പ്രായമായവര്‍; 65 വയസിന് മുകളിലുള്ളവരുടെ ഇന്റര്‍നെറ്റ് ഉപയോഗത്തെക്കുറിച്ച് പഠനത്തില്‍ തെളിഞ്ഞത്

അടുത്തിടെ ലോകത്താകമാനം നടത്തിയ ഒരു പഠന റിപ്പോര്‍ട്ട് പ്രകാരം, ഇന്റര്‍നെറ്റിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതില്‍ മുമ്പില്‍ നില്‍ക്കുന്നത് ഇന്ത്യക്കാരെണെന്ന് തെളിഞ്ഞിരുന്നു. ഇപ്പോഴിതാ അതുമായി ബന്ധപ്പെട്ട് മറ്റൊരു വാര്‍ത്തകൂടി പുറത്തു വന്നിരിക്കുന്നു. വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവരില്‍ തന്നെ പ്രായമായവരാണ് കൂടുതല്‍ ഗൗരവതരമായ രീതിയില്‍ വ്യാജവാര്‍ത്തകളും തെറ്റായ വാര്‍ത്തകളും പ്രചരിപ്പിക്കുന്നതെന്നാണ് പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നത്.

18 നും 29 നും ഇടയില്‍ പ്രായമുള്ള യുവാക്കളേക്കാള്‍ ഉപരിയായി 65 ന് മുകളില്‍ പ്രായമുള്ള ആളുകളാണ് ഫേസ്ബുക്ക് പോലുള്ള നവമാധ്യമങ്ങളിലൂടെ വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്നാണ് സയന്‍സ് അഡ്വാന്‍സസ് ഫൗണ്ട് എന്ന സംഘടന നടത്തിയ പഠനത്തില്‍ തെളിഞ്ഞത്. 1300 ഓളം ആളുകള്‍, തങ്ങളുടെ സോഷ്യല്‍മീഡിയ ഉപയോഗം സംബന്ധിച്ച വിവരങ്ങള്‍ പങ്കുവച്ചത് പ്രകാരമാണ് ഇക്കാര്യം വെളിപ്പെട്ടത്.

സോഷ്യല്‍മീഡിയ സാക്ഷരതയുടെ കുറവാണ് ഇതിന് കാരണമെന്നാണ് പഠന റിപ്പോര്‍ട്ടില്‍ നല്‍കുന്ന സൂചന. തെറ്റുകളും സത്യങ്ങളും തിരിച്ചറിയാന്‍ ചെറുപ്പക്കാരുടെ ഒപ്പം കഴിവ് അവര്‍ക്കില്ല എന്നതും ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ കൂടുതല്‍ പരത്താന്‍ അവരെ പ്രേരിപ്പിക്കുന്നു എന്നും പഠനത്തില്‍ തെളിയുന്നു.

Related posts