മാ​വോ​യി​സ്റ്റ് വ​ധം: പോ​ലീ​സി​നെ പി​ന്തു​ണ​യ്ക്കാ​ൻ സി​പി​ഐ​ക്ക് ബാ​ധ്യ​ത​യി​ല്ലെ​ന്ന് കാ​നം രാജേന്ദ്രൻ

തി​രു​വ​ന​ന്ത​പു​രം: പാ​ല​ക്കാ​ട് മാ​വോ​യി​സ്റ്റു​ക​ളെ പോ​ലീ​സ് വെ​ടി​വ​ച്ചു കൊ​ന്ന സം​ഭ​വ​ത്തി​ൽ പോ​ലീ​സി​നെ പി​ന്തു​ണ​യ്ക്കാ​ൻ സി​പി​ഐ​ക്ക് ബാ​ധ്യ​ത​യി​ല്ലെ​ന്ന് പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ൻ. മാ​വോ​യി​സ്റ്റു​ക​ളെ അ​നു​കൂ​ലി​ക്കു​ന്ന പാ​ർ​ട്ടി​യ​ല്ല സി​പി​ഐ​യെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു.

ഉ​ന്മൂ​ല​ന​സി​ദ്ധാ​ന്ത​മാ​ണ് മാ​വോ​യി​സ്റ്റു​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. അ​തു​ത​ന്നെ പോ​ലീ​സും പി​ന്തു​ട​രു​ന്ന​ത് ശ​രി​യ​ല്ലെ​ന്നും കാ​നം രാ​ജേ​ന്ദ്ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

മാ​വോ​യി​സ്റ്റു​ക​ളെ വെ​ടി​വ​ച്ചു കൊ​ന്ന​തു വ്യാ​ജ ഏ​റ്റു​മു​ട്ട​ലാ​ണെ​ന്ന വാ​ദ​ത്തി​ൽ സി​പി​ഐ നേ​താ​ക്ക​ൾ ഉ​റ​ച്ചു​നി​ൽ​ക്കു​ക​യാ​ണ്. പോ​ലീ​സ് ന​ട​പ​ടി​യെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും ചീ​ഫ് സെ​ക്ര​ട്ട​റി ടോം ​ജോ​സും പി​ന്തു​ണ​ച്ച​തോ​ടെ വി​ഷ​യം സി​പി​എ​മ്മും സി​പി​ഐ​യും ത​മ്മി​ലു​ള്ള പ​ര​സ്യ​മാ​യ വി​ഴു​പ്പ​ല​ക്ക​ലി​നു​കൂ​ടി കാ​ര​ണ​മാ​കു​ക​യാ​ണ്.

Related posts