തലയ്ക്കുമുകളില്‍ അപായം; റോഡിലേക്ക് മാവിന്‍റെ കൂറ്റന്‍ ശിഖരം ഒടിഞ്ഞുവീണു

കോ​ട്ട​യം: കോ​ട്ട​യം-​കു​മ​ര​കം റോ​ഡി​ല്‍ ദീ​പി​ക ഓ​ഫീ​സി​നു സ​മീ​പം റോ​ഡി​ലേ​ക്ക് മാ​വി​ന്‍റെ കൂ​റ്റ​ന്‍ ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണു. അ​ര്‍​ധ​രാ​ത്രി​യി​ലാ​യ​തി​നാ​ല്‍ ആ​ള​പാ​യ​മോ നാ​ശ​ന​ഷ്ട​മോ ഉ​ണ്ടാ​യി​ല്ല.

കു​മ​ര​കം ഭാ​ഗ​ത്തേ​ക്കു​ള്ള ബ​സ്‌​റ്റോ​പ്പി​ന് സ​മീ​പ​മാ​യി​രു​ന്നു സം​ഭ​വം. നി​ര​വ​ധി ആ​ളു​ക​ള്‍ ബ​സ് കാ​ത്ത് നി​ല്‍​ക്കു​ന്ന സ്ഥ​ല​മാ​ണി​ത്.

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ പു​ര​യി​ട​ത്തി​ല്‍​നി​ല്‍​ക്കു​ന്ന വ​ലി​യ മാ​വി​ന്‍റെ ശി​ഖ​ര​മാ​ണ് ഒ​ടി​ഞ്ഞു​വീ​ണ​ത്. ഇ​ത്തി​ള്‍​ക്ക​ണ്ണി പി​ടി​ച്ച് മ​ര​ത്തി​ന്‍റെ ശി​ഖ​ര​ങ്ങ​ള്‍ ദ്ര​വി​ച്ച അ​വ​സ്ഥ​യി​ലാ​ണ്.

ഈ ​പു​ര​യി​ട​ത്തി​ലെ റോ​ഡി​നോ​ട് ചേ​ര്‍​ന്ന് നി​ല്‍​ക്കു​ന്ന മ​ര​ങ്ങ​ളും ഉ​ണ​ങ്ങി​യ അ​വ​സ്ഥ​യി​ലാ​ണ്. ഇ​തും നി​ലം​പ​തി​ക്കാം.

Related posts

Leave a Comment