വീട്ടുകാരുമായി പിണങ്ങിയിറങ്ങിയ പെണ്‍കുട്ടികളുമായി യുവാവ് വാഗമണ്ണിനു പോയി, പോലീസ് പതിനെട്ടുകാരനെ പൊക്കി, ആലപ്പുഴയില്‍ നടന്നത്

പ്രായപൂര്‍ത്തിയാകാത്ത രണ്ട് പെണ്‍കുട്ടികളുമായി ഉല്ലാസയാത്രയ്ക്ക് പോയ യുവാവ് അറസ്റ്റില്‍. കഞ്ഞിക്കുഴി പത്താംവാര്‍ഡില്‍ കൊടിവീട്ടില്‍ അരാശുപറമ്പില്‍ ശ്യാമി(18)നെയാണ് മുഹമ്മ പോലീസ് അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാവിലെ 11ന് 15 വയസ്സുള്ള രണ്ട് പെണ്‍കുട്ടികളുമായി കുമരകത്തുവച്ചാണ് അറസ്റ്റ് ചെയ്തത്. വീട്ടില്‍നിന്ന് പിണങ്ങി ഇറങ്ങിയ പെണ്‍കുട്ടികളുമായി വാഗമണിലേക്ക് പോകുകയായിരുന്നുവെന്ന് മുഹമ്മ പോലീസ് പറഞ്ഞത്.

രാവിലെ കുട്ടികളെ കാണാതായപ്പോള്‍ത്തന്നെ രക്ഷാകര്‍ത്താക്കള്‍ മുഹമ്മ പോലീസില്‍ പരാതി നല്‍കിയിരുന്നു. കുട്ടികളുടെ സുഹൃത്തായ ശ്യാം കയര്‍ ഫാക്ടറിയിലെ ടെന്‍സിലിങ് തൊഴിലാളിയാണ്. ഇയാളെ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കുമെന്ന് മുഹമ്മ പോലീസ് പറഞ്ഞു.

Related posts