കടുത്ത പ്രണയം ഒടുവിൽ വീട്ടുകാർ സമ്മതിച്ചു; വരന്‍റെ വീട്  കാണാനെത്തിയ വധുവിന്‍റെ ബന്ധുക്കൾക്ക് ഇഷ്ടപ്പെട്ടില്ല; കല്യാണം മുടങ്ങുമെന്ന ഭയത്തിൽ  യുവാവും യുവതിയും ഒളിച്ചോടി; കോട്ടയം എരുമേലിയിൽ നടന്ന സംഭവ കഥയിങ്ങനെ…

കോ​ട്ട​യം: വ​ര​ന്‍റെ വീ​ടി​ന് ഭം​ഗി പോ​രെ​ന്ന് വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ൾ. ഇ​തി​ന്‍റെ പേ​രി​ൽ വി​വാ​ഹം മു​ട​ങ്ങു​മെ​ന്നു ഭ​യ​ന്ന യു​വാ​വും യു​വ​തി​യും ഒ​ളി​ച്ചോ​ടി വി​വാ​ഹി​ത​രാ​യി. എ​രു​മേ​ലി​യി​ലാ​ണ് സം​ഭ​വം. ഏ​റെ നാ​ളാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു യു​വാ​വും യു​വ​തി​യും. ഇ​ത​റി​ഞ്ഞ ബ​ന്ധു​ക്ക​ൾ വി​വാ​ഹ​ത്തി​ന് സ​മ്മ​തി​ച്ചു. വ​ര​ന്‍റെ വീ​ട് കാ​ണാ​ൻ വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ളെ​ത്തി.

വീ​ടി​ന് ഭം​ഗി​യി​ല്ലെ​ന്നും തീ​രെ മോ​ശ​മാ​ണെ​ന്നും പ​ല​രും അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഇ​തോ​ടെ വി​വാ​ഹം മു​ട​ങ്ങു​മോ എ​ന്നു ഭ​യ​ന്ന് ഇ​ന്ന​ലെ രാ​വി​ലെ യു​വാ​വും യു​വ​തി​യും ഒ​ളി​ച്ചോ​ടി. കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ലെ കോ​ള​ജി​ലേ​ക്കെ​ന്നു പ​റ​ഞ്ഞു പോ​യ 21കാ​രി വൈ​കു​ന്നേ​ര​മാ​യി​ട്ടും മ​ട​ങ്ങി എ​ത്താ​താ​യ​പ്പോ​ൾ വീ​ട്ടു​കാ​ർ എ​രു​മേ​ലി സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ല്കി.

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ യു​വ​തി പോ​യ​ത് വീ​ട്ടു​കാ​ർ വി​വാ​ഹ​ത്തി​ന് സ​മ്മ​തി​ച്ച യു​വാ​വു​മൊ​ത്താ​ണെ​ന്ന് അ​റി​വാ​യി. ഇ​വ​ർ വി​വാ​ഹി​ത​രാ​യെ​ന്നും ഇ​ന്ന് സ്റ്റേ​ഷ​നി​ൽ ഹാ​ജ​രാ​കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. തോ​ട്ട​യ്ക്കാ​ട്ടു നി​ന്ന് ഇ​ന്ന​ലെ പ​ത്തൊ​ൻ​പ​തു​കാ​രി​യെ കാ​ണാ​താ​യെ​ന്ന പ​രാ​തി​യി​ൽ വാ​ക​ത്താ​നം പോ​ലീ​സ് കേ​സെ​ടു​ത്തു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് കാ​ണാ​താ​യ​ത്. പോ​ലീ​സ് അ​ന്വേ​ഷ​ണം ഉൗ​ർ​ജി​ത​മാ​ക്കി.

Related posts