കാല്‍നടയാത്രക്കാരിയുടെ മരണം: പിക്കപ്പ് വാന്‍ ഡ്രൈവര്‍ അറസ്റ്റില്‍; കൊലപാതകശ്രമമാണെന്ന് സോഷ്യല്‍മീഡിയ; ഡ്രൈവര്‍ ഉറങ്ങിപ്പോയതാണെന്ന് പോലീസ്

ക​രു​മാ​ലൂ​ർ: ആ​ലു​വ-​പ​റ​വൂ​ര്‍ റോ​ഡി​ല്‍ ആ​ന​ച്ചാ​ൽ പ​മ്പി​നു സ​മീ​പ​ത്തു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ കാ​ല്‍​ന​ട​യാ​ത്ര​ക്കാ​രി മ​ന​ക്ക​പ്പ​ടി സ്വ​ദേ​ശി​നി ജ​സീ​ന്ത ഗോ​പി​നാ​ഥ് (58) മ​രി​ച്ച സം​ഭ​വ​ത്തി​ൽ പി​ക്ക​പ്പ് വാ​ന്‍ ഡ്രൈ​വ​ര്‍ പാ​റ​ശാ​ല മ​ണ​ലി​വി​ല്ല​യി​ല്‍ ഷാ​രോ​ണി​നെ (26) ആ​ലു​വ വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

പ​മ്പി​നു സ​മീ​പ​ത്തു​ള്ള റോ​ഡ​രി​കി​ലൂ​ടെ ന​ട​ന്നു​പോ​കു​മ്പോ​ള്‍ ആ​ലു​വ​യി​ൽ​നി​ന്നു പ​റ​വൂ​ർ​ക്കു പോ​കു​ന്ന പി​ക്ക​പ്പ് വാ​ൻ ജ​സീ​ന്ത​യെ പു​റ​കി​ല്‍​നി​ന്നി​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും ഇ​വ​രു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

വീ​ട്ട​മ്മ​യെ ഇ​ടി​ച്ചി​ട്ട പി​ക്ക​പ്പ് വാ​ന്‍ നി​ര്‍​ത്താ​തെ പോ​കു​ക​യാ​യി​രു​ന്നു. ആ​ന​ച്ചാ​ൽ മ​ന​യ്ക്ക​പ്പ​ടി​യി​ല്‍ പു​തു​താ​യി തു​ട​ങ്ങി​യ പെ​ട്രോ​ള്‍ പ​മ്പി​ന്‍റെ സി​സി​ടി​വി കാ​മ​റ​യി​ല്‍ അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പ​തി​ഞ്ഞി​രു​ന്നു. ഇ​ത​ടി​സ്ഥാ​ന​മാ​ക്കി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പി​ക്ക​പ്പ് വാ​ന്‍ ഡ്രൈ​വ​റെ ആ​ലു​വ വെ​സ്റ്റ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഡ്രൈ​വ​ര്‍ ഉ​റ​ങ്ങി​പ്പോ​യ​താ​ണ് അ​പ​ക​ട​കാ​ര​ണ​മെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു.

സം​ഭ​വം അ​പ​ക​ട​മ​ല്ലെ​ന്നും കൊ​ല​പാ​ത​ക​ശ്ര​മ​മാ​ണു ന​ട​ന്ന​തെ​ന്നു​മു​ള്ള രീ​തി​യി​ല്‍ സാ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചി​രു​ന്നു. റോ​ഡ് മ​റി​ക​ട​ക്കാ​നാ​യി ശ്ര​മി​ക്കു​ന്ന ജ​സീ​ന്ത വാ​ഹ​ന​ങ്ങ​ളെ ക​ണ്ടു മു​ന്നോ​ട്ട് ന​ട​ക്കു​ന്ന​തി​നി​ടെ റോ​ഡി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്തു​കൂ​ടി പോ​കു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് പെ​ട്ടെ​ന്നു വെ​ട്ടി​ത്തി​രി​ഞ്ഞ് ഇ​വ​രെ ഇ​ടി​ക്കു​ന്ന​തും നി​ർ​ത്താ​തെ പോ​കു​ന്ന​തു​മാ​യ ദൃ​ശ്യ​ങ്ങ​ളാ​ണു സി​സി ടി​വി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​ത്.

പു​റ​കേ വ​ന്ന കാ​റി​ലെ യാ​ത്ര​ക്കാ​ര്‍ വാ​ഹ​നം നി​ര്‍​ത്തി പെ​ട്രോ​ള്‍ പ​മ്പി​ലെ ജീ​വ​ന​ക്കാ​രെ സ​ഹാ​യ​ത്തി​നാ​യി വി​ളി​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്നു.

Related posts