എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി  പി.​ജ​യ​രാ​ജ​ന് ഭീ​ഷ​ണി; സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ നിന്ന് പിൻമാറിയില്ലെങ്കിൽ ത​ട്ടി​ക്ക​ള​യും; പോലീസ് അന്വേഷണം ആരംഭിച്ചു

കൊ​യി​ലാ​ണ്ടി:​എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​ജ​യ​രാ​ജ​നെ ത​ട്ടി​ക​ള​യു​മെ​ന്ന് ഫോ​ണി​ല്‍ ഭീ​ഷ​ണി. കൊ​യി​ലാ​ണ്ടി​യി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണം ന​ട​ത്ത​വെ ഫോ​ൺ കോ​ളി​ൽ വ​ന്ന ഭീ​ഷ​ണി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കൊ​യി​ലാ​ണ്ടി പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. സ്ഥാ​നാ​ർ​ഥി​ത്വ​ത്തി​ൽ നി​ന്നും പി​ൻ​മാ​റ​ണ​മെ​ന്നും ത​ട്ടി​ക്ക​ള​യു​മെ​ന്നും പ​റ​ഞ്ഞാ​ണ് ഫോ​ൺ കോ​ൾ എ​ത്തി​യ​ത്.

ഇ​ന്‍റ​ർ​നെ​റ്റ് കോ​ൾവഴിയാണ് ഭീഷണി വ​ന്ന​ത്. 72430537 ന​മ്പ​റി​ൽ നി​ന്നാ​ണ് കോ​ൾ എ​ത്തി​യ​ത്. ഇ​തു​സം​ബ​ന്ധി​ച്ച് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ജ​ന​റ​ൽ ക​ൺ​വീ​ന​ർ എ.​എ​ൻ.​ഷം​സീ​ർ എം​എ​ൽ​എ വ​ട​ക​ര എ​സ്പി​ക്ക് പ​രാ​തി ന​ൽ​കി. തു​ട​ർ​ന്ന് കൊ​യി​ലാ​ണ്ടി പോ​ലീ​സ് ഇ​ന്ന​ലെ രാ​ത്രി​യോ​ടെ കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Related posts