“കണ്ണു ചിമ്മിയതുകൊണ്ട് കാണാതെ പോയോ‍?’; പി​ണ​റാ​യി വി​ജ​യ​നെ ക​രി​ങ്കൊ​ടി​കാ​ണി​ച്ച ബി​ജെ​പി​യെ ട്രോ​ളി ഒ​മ​ർ അ​ബ്ദു​ള്ള

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ ക​രി​ങ്കൊ​ടി കാ​ണി​ച്ച ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രെ ട്രോ​ളി ജമ്മുകാ​ഷ്മീ​ർ മു​ൻ മു​ഖ്യ​മ​ന്ത്രി ഒ​മ​ർ അ​ബ്ദു​ള്ള.

ചെ​ങ്ങ​ന്നൂ​രി​ൽ മു​ഖ്യ​മ​ന്ത്രി​യെ ക​രി​ങ്കൊ​ടി കാ​ണി​ക്കു​വാ​നാ​യാ​ണ് പ്ര​ദേ​ശ​ത്തെ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രാ​യ ര​ണ്ടു പേ​ർ കാ​ത്തു നി​ന്ന​ത്. എ​ന്നാ​ൽ നി​മി​ഷ നേ​രെ കൊ​ണ്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ഹ​ന​വ്യൂ​ഹം ക​ട​ന്നു പോ​യ​തി​നാ​ൽ കാ​റി​ന​ടു​ക്ക​ൽ എ​ന്ന​ല്ല, റോ​ഡി​ലെ​ത്താ​ൻ പോ​ലും ഈ ​ര​ണ്ടു പേ​ർ​ക്കും സാ​ധി​ച്ചി​ല്ല.

പി​ന്നീ​ട് ക​രി​ങ്കൊ​ടി​യു​മാ​യി ര​ണ്ടു​പേ​ർ മു​ഖ്യ​മ​ന്ത്രി​യു​ടെ കാ​റി​നു പി​ന്നാ​ലെ ഓ​ടു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ ബി​ജെ​പി കേ​ര​ള ഘ​ട​കം ത​ങ്ങ​ളു​ടെ ഒൗ​ദ്യോ​ഗി​ക ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​യ്ക്കു​ക​യാ​യി​രു​ന്നു. യു​വ​മോ​ർ​ച്ച പ്ര​വ​ർ​ത്ത​ക​രാ​ണി​തെ​ന്നാ​യി​രു​ന്നു അ​വ​ർ പ​റ​ഞ്ഞ​ത്. പി​ന്നീ​ടാ​ണ് ഇ​വ​രെ തേ​ടി ട്രോ​ൾ പൊ​ങ്കാ​ല എ​ത്തി​യ​ത്.

മു​ൻ കാ​ഷ്മീ​ർ മു​ഖ്യ​മ​ന്ത്രി​ ഒമർ അബ്ദുള്ളയും എ​ഴു​ത്തു​കാ​ര​ൻ എ​ൻ.​എ​സ്. മാ​ധ​വ​നും ഇ​വ​രെ ട്രോ​ളി രം​ഗ​ത്തെ​ത്തി​യ​തോ​ടെ ബി​ജെ​പി കേ​ര​ള​ത്തി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ൽ നി​ന്നും ഈ ​വീ​ഡി​യോ പി​ൻ​വ​ലി​ക്കു​ക​യും ചെ​യ്തു. “ഞാൻ കണ്ണ് ചിമ്മിയതിനാൽ കാണാതെ പോയോ‍?’ എന്നായിരുന്നു ഒമർ അബ്ദുള്ളയുടെ ‌ട്വീറ്റ്. “മലയാള ട്രോളുകളിൽ ഇത്ര പ്രശസ്തി കിട്ടിയ ഒന്നുണ്ടാകില്ല’ എന്നാണ് എൻ.എസ്. മാധവൻ ട്വീറ്റ് ചെയ്തത്.

Related posts