ഭീതിയോടെ രാജ്യം; കോവിഡ് രോഗികൾ കുതിച്ചുയരുന്നു; 24 മണിക്കൂറിനിടെ 33,750 കോവിഡ് സ്ഥിരീകരണം

ന്യൂഡൽഹി: രാജ്യത്തെ ഭീതിയിലാഴ്ത്തി കോവിഡ് രോഗികളുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 33,750 പേരില്‍ കോവിഡ് സ്ഥിരീകരിച്ചു.

10,846 പേര്‍ രോഗമുക്തരായി. നിലവില്‍ 1,45,582 പേര്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നുണ്ട്. 123 പേര്‍ കൂടി കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങി. ഇതോടെ ആകെ മരണസംഖ്യ 4,81,893 ആയി ഉയര്‍ന്നു. ആകെ രോഗമുക്തരുടെ എണ്ണം 3,42,95,407 ആയി.

Related posts

Leave a Comment