ഒ​മി​ക്രോ​ൺ ഭീ​തി: യു​പി​യി​ലെ​ത്തി​യ മ​റ്റൊ​രു വി​ദേ​ശി​ക്ക് കൂ​ടി കോ​വി​ഡ്; രോഗബാധിതരായ വി​ദേ​ശി​ക​ളു​ടെ എ​ണ്ണം ഞെട്ടിക്കുന്നത്…



ല​ക്നോ: വി​വി​ധ ലോ​ക രാ​ജ്യ​ങ്ങ​ളി​ൽ ഒ​മി​ക്രോ​ൺ ഭീ​തി വ​ർ​ധി​ക്കു​ന്ന​തി​നി​ടെ ഇ​ന്ത്യ​യി​ൽ എ​ത്തി​യ ഒ​രു വി​ദേ​ശി​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ വൃ​ന്ദാ​വ​ൻ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ ഓ​സ്ട്രി​യ​യി​ൽ​നി​ന്നു​ള്ള 41 കാ​രി​ക്കാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യ​ത്.

ഇ​തോ​ടെ മ​ഥു​ര​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന വി​ദേ​ശി​ക​ളു​ടെ എ​ണ്ണം നാ​ലാ​യി. ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യും ഞാ​യ​റാ​ഴ്ച​യു​മാ​യി സ്പെ​യി​ൻ, സ്വി​റ്റ്സ​ർ​ല​ൻ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ൽ​നി​ന്നു​ള്ള മൂ​ന്നു പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഇ​വ​രെ​ല്ലാ​വ​രും വൃ​ന്ദാ​വ​ൻ സ​ന്ദ​ർ​ശി​ക്കാ​ൻ എ​ത്തി​യ​വ​രാ​ണ്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച എ​ല്ലാ​വ​രെ​യും നി​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് മാ​റ്റി​യി​ട്ടു​ണ്ട്. വൃ​ന്ദാ​വ​നി​ലെ ശീ​ത​ൾ ഛായ​യി​ലെ ഗി​രി​ധ​ർ ആ​ശ്ര​മ​ത്തി​ലാ​ണ് ഇ​വ​ർ താ​മ​സി​പ്പി​ച്ചി​രു​ന്ന​തി​നാ​ൽ പ്ര​ദേ​ശം ക​ണ്ടെ​യി​ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Related posts

Leave a Comment