മ​ഴ മാ​റി, ഓ​ണം തെ​ളി​യും..; മ​ഴ മു​ന്ന​റി​യി​പ്പ് പി​ന്‍​വ​ലി​ച്ചു; തിങ്കളാഴ്ച മുതൽ സംസ്ഥാനത്ത് തെളിഞ്ഞ കാലാവസ്ഥ

തി​രു​വ​ന​ന്ത​പു​രം: ഓ​ണ​ത്തി​ന് മാ​നം തെ​ളി​യു​മെ​ന്ന് കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ​കേ​ന്ദ്രം. അ​ടു​ത്ത ഏ​താ​നും ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള​ത്തി​ല്‍ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത​യി​ല്ലെ​ന്ന് കാ​ലാ​വ​സ്ഥാ വി​ഭാ​ഗം അ​റി​യി​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ കാ​ലാ​വ​സ്ഥാ കേ​ന്ദ്രം ന​ല്‍​കി​യ അ​റി​യി​പ്പു പ്ര​കാ​രം തി​ങ്ക​ളാ​ഴ്ച മു​ത​ല്‍ സം​സ്ഥാ​ന​ത്ത് ഒ​രു ജി​ല്ല​യി​ലും ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മി​ല്ല.

ഓ​ണ ദി​ന​ങ്ങ​ളി​ല്‍ മ​ഴ മാ​റി​നി​ല്‍​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള തീ​ര​ത്ത് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മി​ല്ല.ശ​നി​യാ​ഴ്ച ര​ണ്ടു ജി​ല്ല​ക​ളി​ലും ഞാ​യ​റാ​ഴ്ച മൂ​ന്നു ജി​ല്ല​ക​ളി​ലും മാ​ത്ര​മാ​ണ് മ​ഴ ജാ​ഗ്ര​താ നി​ര്‍​ദേ​ശ​മു​ള്ള​ത്.

കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍ ജി​ല്ല​ക​ളി​ല്‍ മാ​ത്ര​മാ​ണ് യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്. ഞാ​യ​റാ​ഴ്ച കോ​ഴി​ക്കോ​ട്, ക​ണ്ണൂ​ര്‍, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടു​ണ്ട്. മ​റ്റു ജി​ല്ല​ക​ളി​ലെ മ​ഴ മു​ന്ന​റി​യി​പ്പു​ക​ളെ​ല്ലാം പി​ന്‍​വ​ലി​ച്ചു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS