കിഴക്കൻ മേ​ഖ​ല​യി​ലെ റ​വ​ന്യൂ സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ അ​ടി​യ​ന്തി​ര​ സ​ര്‍​വേ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​ര​ന്‍

കു​ന്നി​ക്കോ​ട്: കിഴക്കൻ മേ​ഖ​ല​യി​ലെ റ​വ​ന്യൂ സം​ബ​ന്ധ​മാ​യ കാ​ര്യ​ങ്ങ​ളി​ല്‍ അ​ടി​യ​ന്തി​ര​മാ​യി സ​ര്‍​വേ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി ഇ ​ച​ന്ദ്ര​ശേ​ഖ​ര​ന്‍ പ​റ​ഞ്ഞു.​ പു​തി​യ​താ​യി നി​ര്‍​മ്മി​ക്കു​ന്ന ത​ല​വൂ​ര്‍ സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ ശി​ലാ​സ്ഥാ​പ​നം നി​ര്‍​വ​ഹി​ച്ച് പ്രസംഗിക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ദേ​വ​സ്വം പ​ട്ട​യ​ഭൂ​മി​ക​ളു​ടെ കാ​ര്യ​ത്തി​ല്‍ ച​ര്‍​ച്ച​ക​ള്‍ ന​ട​ക്കു​ക​യാ​ണ്.​ സ​ര്‍​വേയു​ടെ ചു​മ​ത​ല ക​ള​ക്ട​ര്‍​മാ​ര്‍​ക്കാ​ണ്.​ ഇ​തി​നാ​യി ക​ള​ക്ട​റു​മാ​യി ഉ​ട​ന്‍ ച​ര്‍​ച്ച ന​ട​ത്തും.​അ​ടു​ത്ത വ​ര്‍​ഷം കൂ​ടു​ത​ല്‍ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ സ്മാ​ര്‍​ട്ടാ​ക്കി പു​ന​ര്‍​നി​ര്‍​മ്മി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.​പ​ത്ത​നാ​പു​രം എംഎ​ല്‍എ കെ.​ബി ഗ​ണേ​ഷ്കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്.​വേ​ണു​ഗോ​പാ​ല്‍, ആ​ര്‍ ഡി ​ഒ രാ​ധാ​കൃ​ഷ്ണ​ന്‍, സു​നി​ത രാ​ജേ​ഷ്, എ​സ് രാ​കേ​ഷ്, എ​സ്.​ജ്യോ​തി​ല​ക്ഷ്മി, ലെ​നി ബാ​ബു, എം.​ആ​ര്‍.​ച​ന്ദ്ര​ചൂ​ഡ​ന്‍, സി ​എ​സ് സു​രേ​ഷ് കു​മാ​ര്‍, ജോ​സ് ഡാ​നി​യേ​ല്‍, ബാ​ബു ചെ​റു​ശേരി, മി​നി കെ.​ആ​ര്‍, പ്ര​ദീ​പ് എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts