ഓ​ൺ​ലൈ​ൻ ജോ​ലി വാ​ഗ്ദാ​നം; യു​വ​തി​യു​ടെ പ​ണം ന​ഷ്ട​മാ​യി

ഓൺലെെൻ തട്ടിപ്പുകളിൽ പലരും അകപ്പെടുന്ന വാർത്തകൾ ദിവസവും നമ്മൾ കേൾക്കാറുള്ളതാണ്. എങ്കിൽ പോലും വീണ്ടും  തട്ടിപ്പിന്‍റെ വലയിൽ ചെന്ന് അകപ്പെടാറുണ്ട്.  അത്തരത്തിലൊരു തട്ടിപ്പാണ് തളിപറമ്പിൽ നടന്നത്.

ഓ​ണ്‍​ലൈ​ന്‍ പാ​ര്‍​ട് ടൈം ​ജോ​ലി ത​രാ​മെ​ന്ന് പറഞ്ഞ് യുവതിയെ  വി​ശ്വ​സി​പ്പി​ച്ച് 1,37,000 രൂ​പ ത​ട്ടി​യെ​ടു​ത്തത്. യുവതിയുടെ പ​രാ​തി​യി​ല്‍ ത​ളി​പ്പ​റ​മ്പ് പോ​ലീ​സ് കേ​സെ​ടു​ത്തു.

പ​ട്ടു​വം പ​റ​പ്പൂ​ലി​ലെ ആ​ര്യ​ശ്രീ​യു​ടെ പ​ണ​മാ​ണ് ന​ഷ്ട​മാ​യ​ത്. പ്ര​തി​ദി​നം 2000 മു​ത​ല്‍ 20,000 രൂ​പ​വ​രെ വ​രു​മാ​നം ല​ഭി​ക്കു​മെ​ന്ന് ഓ​ണ്‍​ലൈ​നി​ല്‍ ല​ഭി​ച്ച അ​റി​യി​പ്പ് പ്ര​കാ​രം സെ​പ്റ്റം​ബ​ര്‍ എ​ട്ട് മു​ത​ല്‍ 13 വ​രെ​യു​ള്ള ദി​വ​സ​ങ്ങ​ളി​ല്‍ ആ​ര്യ​ശ്രീ​യു​ടെ ഫെ​ഡ​റ​ല്‍ ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി പ​ല ത​വ​ണ​ക​ളി​ലാ​യി ഓ​ൺ​ലൈ​ൻ ത​ട്ടി​പ്പു​കാ​ർ പ​ണം ത​ട്ടി​യെ​ടു​ക്കുകയായിരുന്നു.

Related posts

Leave a Comment