കാത്തിരുന്ന് രോഗികൾ മടുത്തു..! കാലവർഷ അറ്റകുറ്റപണികൾക്ക് ഓപ്പറേഷൻ തിയറ്ററുകൾ പൂട്ടിയിട്ട് ആഴ്ചകൾ; ശസ്ത്രക്രിയ രോഗികൾ ഊഴവും കാത്ത് ആശുപത്രിയിൽ

operation-theatureകോ​ട്ട​യം: ന​ഗ​ര​മ​ധ്യ​ത്തി​ലു​ള്ള ജ​ന​റ​ൽ​ആ​ശു​പ​ത്രി​യു​ടെ  ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റു​ക​ൾ  അ​ട​ച്ചു​പൂ​ട്ടി​യി​ട്ട് ആ​ഴ്ച​ക​ൾ പി​ന്നി​ട്ടു. ചോ​ർ​ച്ച​യു​ള്ള  ആ​ശു​പ​ത്രി​യി​ൽ അ​ണു​ബാ​ധ​യു​ണ്ടാ​കു​മെ​ന്ന ആ​ശ​ങ്ക​യെ തു​ട​ർ​ന്നാ​ണ് ഓ​പ്പ​റേ​ഷ​ൻ തീ​യ​റ്റ​റു​ക​ൾ അ​ട​ച്ച​ത്. മേ​യ് അ​വ​സാ​ന വാ​രം ശ​സ്ത്ര​ക്രീ​യ​യ്ക്കെ​ത്തി​യ രോ​ഗി​ക​ൾ ഇ​പ്പോ​ഴും ഉൗ​ഴം കാ​ത്ത് കി​ട​ക്കു​ക​യാ​ണ്.

ദി​വ​സം ശ​രാ​ശ​രി 15 ഓ​പ്പ​റേ​ഷ​നു​ക​ൾ വീ​തം ന​ട​ന്നി​രു​ന്ന ആ​ശു​പ​ത്രി​യി​ൽ ശ​സ്ത്ര​ക്രി​യ ന​ട​ക്കാ​തെ വ​ന്ന​തോ​ടെ പ​ല​രും സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ അ​ഭ​യം തേ​ടി. തി​യ​റ്റ​റു​ക​ൾ എ​ന്നു  തു​റ​ക്കു​മെ​ന്ന് ആ​ർ​ക്കും വ്യ​ക്ത​മാ​യ വി​വ​രം ന​ൽ​കാ​ൻ ക​ഴി​യു​ന്നി​ല്ല.പ്ര​ധാ​ന ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ സ്ഥി​തി ചെ​യ്യു​ന്ന കെ​ട്ടി​ട​ത്തി​ലെ ചോ​ർ​ച്ച​യാ​ണ് തി​യ​റ്റ​ർ  അ​ട​യ്ക്കാ​ൻ കാ​ര​ണ​മെ​ന്നു ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.

ചോ​ർ​ച്ച പ​ഴ​യ​താ​യ​തി​നാ​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ഒ​രു കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റു​മാ​യി സ​ർ​ക്കാ​രി​നെ സ​മീ​പി​ച്ച​പ്പോ​ൾ  സാ​ങ്കേ​തി​ക കാ​ര​ണം പ​റ​ഞ്ഞ് ത​ള്ളി. പി​ന്നീ​ടാ​ണ് തി​യ​റ്റ​ർ അ​ട​യ്ക്കേ​ണ്ടി വ​ന്ന​ത്. സ്വ​ന്തം ഫ​ണ്ടി​ൽ​നി​ന്നു​ള്ള തു​ക ഉ​പ​യോ​ഗി​ച്ച് ചോ​ർ​ച്ച അ​ട​യ്ക്കാ​നു​ള്ള പ​ണി​ക​ൾ​ക്കാ​യി എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ന്ന​തി​ന് ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ​ക്ക് ക​ത്തു ന​ല്കി​യി​ട്ടു​ണ്ട്. ഇ​തു​വ​രെ ന​ഗ​ര​സ​ഭാ എ​ൻ​ജി​നി​യ​ർ​മാ​ർ എ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യോ എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല.

എ​സ്റ്റി​മേ​റ്റ് കി​ട്ടി​യാ​ൽ ക​ഐ​ച്ച്ആ​ർ​ഡ​ബ്ല്യു​എ​സ് മു​ഖേ​ന പ​ണി​ക​ൾ ന​ട​ത്താ​നാ​ണ് തീ​രു​മാ​ന​മെ​ന്നും സു​പ്ര​ണ്ട് വ്യ​ക്ത​മാ​ക്കി. ജ​ന​റ​ൽ  ആ​ശു​പ​ത്രി​യു​ടെ ചു​മ​ത​ല ആ​ദ്യം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നാ​യി​രു​ന്നു. പി​ന്നീ​ട​ത് ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ലാ​ക്കി​യെ​ങ്കി​ലും വീ​ണ്ടും ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നു കീ​ഴി​ലേ​ക്ക് മാ​റ്റി​യ​താ​യി പ്ര​ഖ്യാ​പ​ന​മു​ണ്ടാ​യെ​ങ്കി​ലും ഇ​തു സം​ബ​ന്ധി​ച്ച  അ​റി​യി​പ്പ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് പ​റ​ഞ്ഞു.

ചോർച്ച ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല
കോ​ട്ട​യം: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​ർ ഉ​ൾ​പ്പെ​ടു​ന്ന ഇ​രു​നി​ല കെ​ട്ടി​ട​ത്തി​ലെ ചോ​ർ​ച്ച ഇ​ന്നോ ഇ​ന്ന​ലെ​യോ തു​ട​ങ്ങി​യ​ത​ല്ല.    ക​ഴി​ഞ്ഞ  നൂ​റ്റാ​ണ്ടി​ൽ നി​ർ​മി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ മേ​ൽ​ക്കൂ​ര എ​ല്ലാ മ​ഴ​ക്കാ​ല​ത്തും ചോ​രും. എ​ല്ലാ വ​ർ​ഷ​വും അ​റ്റ​കു​റ്റ​പ്പ​ണി​ക​ളും ന​ട​ത്തും. ഓ​രോ വ​ർ​ഷ​വും അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ​ക്കാ​യി ന​ട​ത്തി​യ ല​ക്ഷ​ങ്ങ​ളു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ൽ ഇ​വി​ടെ ബ​ഹു​നി​ല​ക​ൾ നി​ർ​മി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ്  ജീ​വ​ന​ക്കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്.

നേ​ട്ടം ക​രാ​റു​കാ​ർ​ക്കും മ​റ്റു ചി​ല​ർ​ക്കും മാ​ത്രം.  ഓ​പ്പ​റേ​ഷ​ൻ തി​യ​റ്റ​റി​നൊ​പ്പം ഇ​തേ കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മൂ​ന്നാം വാ​ർ​ഡി​ൽ കി​ട​ക്കു​ന്ന രോ​ഗി​ക​ൾ മ​ഴ​ക്കാ​ല​ത്ത് ക​ട്ടി​ൽ മാ​റ്റി​യി​ട്ടാ​ണ് കി​ട​ക്കു​ന്ന​ത്.  ആ​ശു​പ​ത്രി വാ​ർ​ഡ് ചോ​രു​ന്ന ചി​ത്ര​വും വാ​ർ​ത്ത​യും എ​ല്ലാ വർഷവും മാ​ധ്യ​മ​ങ്ങ​ളി​ൽ വ​രു​ന്ന​ത​ല്ലാ​തെ ശാ​ശ്വ​ത പ​രി​ഹാ​ര​മു​ണ്ടാ​ക്കാ​ൻ ആ​ർ​ക്കും സാ​ധി​ച്ചി​ട്ടി​ല്ല.

മു​ന്പ് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ലാ​യി​രു​ന്ന​പ്പോ​ൾ ആ​ശു​പ​ത്രി​ക്ക് പു​തി​യ ബ​ഹു​നി​ല കെ​ട്ടി​ട​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന് ബ​ജ​റ്റി​ൽ തു​ക വ​ക​യി​രു​ത്തു​മാ​യി​രു​ന്നു. തു​ക വ​ക​യി​രു​ത്തു​ന്ന​ത​ല്ലാ​തെ ഒ​രു പ​ണി​യും ആ​രം​ഭി​ക്കാ​ൻ ഇ​തു​വ​രെ സാ​ധി​ച്ചി​ട്ടി​ല്ല.

Related posts