വായിലെ കാൻസർ; രോഗനിർണയ പരിശോധനകൾ

രോ​ഗ​നി​ർ​ണ​യം
* മെ​ഡി​ക്ക​ൽ ഹി​സ്റ്റ​റി,
* ഹാ​ബി​റ്റ് ഹി​സ്റ്റ​റി,
* ജ​ന​റ​ൽ ഫി​സി​ക്ക​ൽ എ​ക്സാ​മി​നേ​ഷ​ൻ

വാ​യി​ലെ പ​രി​ശോ​ധ​ന ബ്രഷ് സൈറ്റോളജി

സം​ശ​യം തോ​ന്നി​യ ഭാഗത്തുനി​ന്ന് ബ്ര​ഷി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​കോ​ശ​ങ്ങ​ൾ എ​ടു​ത്ത് മൈ​ക്രോ​സ്കോ​പ്പി​ലൂ​ടെ കോ​ശ വ്യ​തി​യാ​നം നോ​ക്കു​ന്നു.
FNAC
ഏ​തെ​ങ്കി​ലും രീ​തി​യി​ലു​ള്ള മു​ഴ​ക​ൾ പ്ര​ത്യേ​കി​ച്ച് മെ​റ്റാ​സ്റ്റാ​റ്റി​ക് കാ​ർ​സി​നോ​മ(ക​ഴു​ത്തു ഭാ​ഗ​ത്ത് വ​രു​ന്ന​ത് ) – ചെ​റി​യ സൂ​ചി​യു​ടെ സ​ഹാ​യ​ത്തോ​ടെ കു​ത്തി കോ​ശ​ങ്ങ​ൾ എ​ടു​ത്ത് സ്ലൈ​ഡി​ൽ പ​ട​ർ​ത്തി മൈ​ക്രോ​സ്കോ​പ്പിന്‍റെ സ​ഹാ​യ​ത്തോ​ടു​കൂ​ടി നോ​ക്കു​ന്നു.

ബയോപ്സി
സം​ശ​യം തോ​ന്നി​യ ഭാ​ഗ​ത്തു​നി​ന്ന് ചെ​റി​യ ക​ഷ​ണം എ​ടു​ത്ത് മൈ​ക്രോ​സ്കോ​പ്പി​ന്‍റെ സ​ഹാ​യ​ത്തോ​ടെ നോ​ക്കു​ന്നു.

ഇ​മേ​ജിംഗ് ടെ​സ്റ്റു​ക​ൾ(IMAGING TESTS)
രോ​ഗം ഉ​റ​പ്പു​വ​രു​ത്താ​നും എ​ത്ര​ത്തോ​ളം ഭാ​ഗ​ത്ത് വ്യാ​പി​ച്ചു എ​ന്ന​റി​യാ​നും സ്റ്റേ​ജിംഗ് ചെ​യ്യാ​നും ഇ​മേ​ജി​ങ് സ​ഹാ​യി​ക്കു​ന്നു.
എക്സ് റേ, സിടി, എംആർഐ, പിഇറ്റി
ടെ​സ്റ്റു​ക​ൾ.
എച്ച്പിവി പരിശോധന
– ബ​യോ​പ്സി സാ​മ്പി​ളു​ക​ളി​ൽ എ​ച്ച്പി​വി സാ​ന്നി​ധ്യം ഉ​ണ്ടോ എ​ന്ന് നോ​ക്കു​ന്നു.
സ്റ്റേ​ജി​ങ് (Staging )

വാ​യി​ലെ കാ​ൻ​സ​റി​ന്‍റെ സ്റ്റേ​ജ് നി​ശ്ച​യി​ക്കു​ന്ന​ത് താ​ഴെ​പ്പ​റ​യു​ന്ന​വ​യാ​ണ്-

1) ലീ​ഷ​ന്‍റെ അ​ല്ലെ​ങ്കി​ൽ മു​ഴ​യു​ടെ വ​ലി​പ്പം.
2) കാൻ​സ​ർ വാ​യ​യു​ടെ കോ​ശ​ങ്ങ​ളി​ലേ​ക്കു മാ​ത്രം ചു​രു​ങ്ങി​യി​ട്ടാ​ണോ ഉ​ള്ള​ത്.
3) കാൻ​സ​ർ ക​ഴല​യി​ലേ​ക്ക് വ്യാ​പി​ച്ചി​ട്ടു​ണ്ടോ?
4) വേ​റെ ശ​രീ​ര​ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് കാൻ​സ​ർ വ്യാ​പി​ച്ചി​ട്ടു​ണ്ടോ?

TNM സ്റ്റേജിംഗ്
ട്യൂ​മ​റി​ന്‍റെ വ​ലു​പ്പം (T-tumor size ). ക​ഴ​ല​ക​ളു​ടെ​ സാ​ന്നി​ധ്യം(N -Node). (Lymph node involment). കാ​ൻ​സ​ർ ബാ​ക്കി അ​വ​യ​വ​ങ്ങ​ളി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്തി​ട്ടു​ണ്ടോ
(M-metastasis ). (തുടരും)

ഡോ. ദീപ്തി ടി. ആർ.
സ്പെഷലിസ്റ്റ് ഇൻ ഏർലി കാൻസർ ഡിറ്റക്ഷൻ ആൻഡ് പ്രിവൻഷൻ, ഓൺ ക്യുർ പ്രിവന്‍റീവ് ആൻഡ് ഹെൽത്ത് കെയർ സെന്‍റർ, കണ്ണൂർ.
ഫോൺ – 6238265965

Related posts

Leave a Comment