10 വ​ർ​ഷം ഓസ്കാർ വേദിയിൽ കയറാനാവില്ല;വി​ൽ സ്മി​ത്തി​ന് വിക്കേർപ്പെുത്തി അക്കാഡമി

 


ലോ​സ് ഏ​ഞ്ച​ൽ​സ്: ഓ​സ്‌​ക​ർ ച​ട​ങ്ങി​ൽനിന്നു വി​ൽ സ്മി​ത്തി​നെ 10 വർഷം വി​ല​ക്കി അ​ക്കാ​ഡമി. ഓ​സ്‌​‌ക​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ അ​ക്കാ​ദ​മി പ​രി​പാ​ടി​ക​ളി​ൽ‌നി​ന്നുമാണ് വി​ല​ക്കി​യ​ത്. ഓ​സ്ക​ർ വേ​ദി​യി​ൽ അ​മേ​രി​ക്ക​ൻ ന​ട​ൻ ക്രി​സ് റോ​ക്കി​നെ ത​ല്ലി​യ​തിനു പി​ന്നാ​ലെ​യാ​ണ് ന​ട​പ​ടി.

അ​സ്വീ​കാ​ര്യ​മാ​യ പെ​രു​മാ​റ്റ​മാ​ണ് സ്മി​ത്തി​ന്‍റെ ഭാ​ഗ​ത്തുനി​ന്ന് ഉ​ണ്ടാ​യ​തെ​ന്ന് അ​ക്കാ​ഡമി വി​ല​യി​രു​ത്തി. ലോ​സ് ആ​ഞ്ചലസി​ൽ ചേ​ർ​ന്ന ബോ​ർ​ഡ് ഓ​ഫ് ഗവണേ​ഴ്സ് യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

അ​ക്കാഡമി പ്ര​സി​ഡ​ന്‍റ് ഡേ​വി​ഡ് റൂ​ബി​നും സി​ഇ​ഒ ഡോ​ൺ ഹ​ഡ്‌​സ​ണും തീ​രു​മാ​നം സം​യു​ക്ത​മാ​യി അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. 94-ാമ​ത് ഓ​സ്ക​ർ അ​വാ​ർ​ഡ് വി​ത​ര​ണ വേ​ദി​യി​ലാ​ണ് നാ​ട​കീ​യ രം​ഗ​ങ്ങ​ൾ അ​ര​ങ്ങേ​റി​യ​ത്.

മു​ടി​കൊ​ഴി​ച്ചി​ൽ അ​വ​സ്ഥ​യാ​യ അ​ലോ​പ്പീ​സി​യ​യു​ടെ ഫ​ല​മാ​യി മൊ​ട്ട​യ​ടി​ച്ച ഭാ​ര്യ​യു​ടെ ത​ല​യെ​ക്കു​റി​ച്ച് ത​മാ​ശ പ​റ​ഞ്ഞ​തി​നാ​ണ് വിൽ സ്മിത്ത് അവതാരകനായ ക്രി​സ് റോ​ക്കി​നെ വേദിയിൽ കയറി അ​ടി​ച്ച​ത്.

 

Related posts

Leave a Comment